You are Here : Home / USA News

പ്രൊഫഷണൽസ് കോൺഗ്രസ് പ്രസിഡന്റ് ഡോ: മാത്യു കുഴൽനാടൻ അമേരിക്കലിലെത്തുന്നു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, November 02, 2017 03:00 hrs UTC

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ പോഷകസംഘടനായ ഓൾ ഇന്ത്യാ പ്രൊഫഷണൽസ്‌ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴൽനാടൻ അമേരിക്കൻ സന്ദർശനത്തിനായെത്തുന്നു. ചിക്കാഗോയിൽ നടക്കുന്ന ഇന്‍ഡ്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരളാചാപ്റ്റര്‍ നാഷ്ണല്‍ കണ്‍വെന്‍ഷനിൽ പങ്കെടുക്കാനാണ് മാത്യു കുഴൽനാടൻ എത്തുന്നത്.

പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത് . രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് പ്രൊഫഷനുകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യാ പ്രൊഫഷണൽസ് കോൺഗ്രസ് എന്ന പോഷക സംഘടന രൂപീകരിക്കപ്പെട്ടത് . ശശി തരൂരാണ് അഖിലേന്ത്യാ ചെയർമാൻ .

എ​റ​ണാ​കു​ളം മൂ​വാ​റ്റു​പ​ഴ സ്വ​ദേ​ശി​യാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​ണ്. കെ​എ​സ്‌​ യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ണ്‍ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ന്നി നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ലെ ജെ​ൻ​യു​വി​ൽ നി​ന്നു അന്താരാഷ്ട്ര വ്യാപാര നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യി​ട്ടു​ള്ള മാ​ത്യു സു​പ്രീംകോ​ട​തി, ഹൈ​ക്കോ​ട​തി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഭി​ഭാ​ഷ​ക​നാ​ണ്.

പ്രോഗ്രാം:
നവംബർ 4, 5 – ചിക്കാഗോ
നവംബർ 6,7 – ന്യൂയോർക്ക്
നവംബർ 7, 8 – ന്യൂജേഴ്‌സി

For More Details : Paul Parambi – 312 671 2629

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.