You are Here : Home / USA News

സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി പുനഃസമര്‍പ്പണവും, കൂദാശയും

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, November 03, 2017 10:27 hrs UTC

ന്യൂയോര്‍ക്ക്: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ടതും നവീകരണം പൂര്‍ത്തിയായതുമായ വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ പുനഃസമര്‍പ്പണവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനവും നവംബര്‍ 4, 5 (ശനി, ഞായര്‍) തീയതികളില്‍ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും നേതൃത്വത്തിലും നടത്തും. കര്‍ത്തൃ സഹോദരനും ഓര്‍ശ്ലേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനുമായ മോര്‍ യാക്കോബ് സ്ലീഹായുടെ പുണ്യ നാമത്തില്‍ 2007 സെപ്റ്റംബര്‍ 15ാം തീയതിയാണ് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി പ്രഥമ ബലിയര്‍പ്പിച്ച് ഈ ദേവാലയം സമാരംഭിച്ചത്. 2007 മുതല്‍ 2017 വരെ ന്യൂജേഴ്‌സിയിലെ ലിവിംഗ്സ്റ്റണിലാണ് ഈ ഇടവക പ്രവര്‍ത്തിച്ചു വന്നത്. 2014 ല്‍ സ്വന്തമായ ഒരു ദൈവാലയം എന്ന ഇടവകാംഗങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാകുവാന്‍ ദൈവം അവസരമൊരുക്കി.

 

 

 

 

 

ന്യൂജേഴ്‌സിയിലെ വാണാക്യു എന്ന പ്രകൃതിരമണീയമായ സ്ഥലത്താണ് സെന്റ് ജെയിംസ് ദേവാലയം സ്വന്തമായ ആരാധനാലയം കണ്ടെത്തിയത്. 2014 ജൂണ്‍ 20,21 തീയതികളിലായി പുതിയ ആരാധനാലയത്തിന്റെ കൂദാശ അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് തിരുമേനി നിര്‍വഹിച്ചു. 2016ല്‍ ഇടവകയുടെ കടബാധ്യതകള്‍ തീര്‍ത്തു. ദേവാലയത്തിന്റെ കേടുപാടുകളും പരിമിതികളും തീര്‍ക്കുക എന്ന ഇടവകാംഗങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുവാന്‍ 2017ല്‍ കഴിഞ്ഞു. പുതുക്കിയ ദേവാലയത്തിന്റെ കൂദാശാ ചടങ്ങുകള്‍ നവംബര്‍ 4 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് അഭിവന്ദ്യ ഇടവക മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തിലും ബഹുമാനപ്പെട്ട വൈദികരുടെ സഹകാര്‍മ്മികത്വത്തിലും വിശ്വാസികളുടെ സാന്നിധ്യത്തിലും നടത്തപ്പെടും. ഇതോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഇടവക മെത്രാപോലിത്ത തിരുമേനി നിര്‍വഹിക്കും.

 

 

ഡിന്നറോടെ ശനിയാഴ്ചത്തെ പരിപാടികള്‍ അവസാനിക്കും. ഞായറാഴ്ച രാവിലെ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ചു 9:30ന് പ്രഭാത നമസ്‌ക്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും, 11:45 ന് സ്‌നേഹവിരുന്നും നടത്തപ്പെടും. അനുഗ്രഹീതമായ ശുശ്രൂഷകളിലും മറ്റു പരിപാടികളിലും സംബന്ധിക്കുവാന്‍ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജെറി ജേക്കബ്ബ് (വികാരി) 845 519 9669, സിമി ജോസഫ് (വൈസ് പ്രസിഡന്റ്) 973 870 1720, ആദര്‍ശ് പോള്‍ (സെക്രട്ടറി) 973 462 5782, പൗലോസ് കെ. പൈലി (വൈസ് പ്രസിഡന്റ്) 201 218 7573. പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.