You are Here : Home / USA News

കടല്‍ക്ഷോഭത്തില്‍ സഹായഹസ്തവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, December 08, 2017 02:20 hrs UTC

കടല്‍ക്ഷോഭത്തില്‍ ദുരിതംപേറി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കപ്പെട്ടവര്‍ക്ക് സഹായഹസ്തവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരെത്തി. ശനിയാഴ്ച രാത്രിയിലെ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൂടുതല്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നതോടെ വേള്‍ഡ് മലയാളിയുടെ നേതൃത്വത്തില്‍ വിവിധ സഹായങ്ങള്‍ എത്തിക്കുകയായിരുന്നു. ക്യാമ്പിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഭക്ഷണം, കുടിവെള്ളം തുടങ്ങിയവയെല്ലാം വാഹനങ്ങളില്‍ എത്തിച്ചു.വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി ആനിലിബു ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ സിന്ധു സജീവ് ,സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് വി എം സിദ്ധിഖ്, ,ബദറുദ്ധീന്‍ ,സീന ഷാനവാസ് എന്നിവര്‍ ചേര്‍ന്നാണ് സഹായവിതരണം നടത്തിയത് . കൊടുങ്ങല്ലൂര്‍ എറിയാട് എ എം ഐ യു പി സ്‌കൂളില്‍ ഓഖി പുനരധിവാസ ക്യാമ്പുകളിലും പ്രത്യേക വളന്റിയര്‍ ടീം സഹായങ്ങള്‍ നല്‍കാന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു. ക്യാമ്പില്‍ എല്ലാ ദിവസങ്ങളിലും സഹായവുമായി പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ നേതാക്കള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.