ന്യൂയോർക്ക് ∙ ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രവാസി മലയാളി ഫെഡറേഷൻ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. ജോസ് കാനാട്ടിനെ (ന്യൂയോർക്ക്) പിഎംഎഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ (ഓസ്ട്രേലിയ) ഗ്ലോബൽ പ്രസിഡന്റ് റാഫി പനങ്ങോട് (സൗദി അറേബ്യ) എന്നിവർ അഭിനന്ദിച്ചു.
ആഗോളതലത്തിൽ പ്രവാസികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി ഇന്ത്യാ ഗവൺമെന്റിൽ സമ്മർദം ചെലുത്തുന്നതിന് പിഎംഎഫ് നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണോ ജോസ് കാനാട്ടിന്റെ നോമിനേഷൻ എന്ന് ഇവരു ചേർന്നു പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഡോ. ജോസ് നാളിതു വരെ സമൂഹത്തിനു നൽകിയ സംഭാവനകളും തുടർന്ന് ലഭ്യമായ അംഗീകാരവുമാണ് ലോക കേരള സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നതിനുള്ള കാരണമെന്നും ഇവർ പറഞ്ഞു. ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്ത് ചേരുന്ന സഭയുടെ പ്രഥമ സമ്മേളനത്തിൽ ജോസ് കാനാട്ട് പങ്കെടുക്കുമെന്ന് ജോസ് പനച്ചിക്കൽ പറഞ്ഞു.
Comments