You are Here : Home / USA News

നഷ്ടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ ലക്ഷ്യമിട്ട് ട്രംപ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 30, 2017 02:28 hrs UTC

വാഷിങ്ടൺ ∙ നഷ്്ടത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസുകളെ പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിയുമായി ട്രംപ് രംഗത്ത്. ബില്യൺ കണക്കിന് ഡോളറാണ് പ്രതിവർഷം പോസ്റ്റ് ഓഫിസുകൾ നഷ്ടം ഉണ്ടാകുന്നത്. ആമസൺ പോലുള്ള ഡെലിവറി എജൻസികൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതാണ് പോസ്റ്റ് ഓഫിസുകളുടെ നഷ്ടത്തിന് കാരണമാകുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.

ഇത്തരം ഡെലിവറി ഏജൻസികൾ ചാർജ് വർധിപ്പിച്ചാൽ മാത്രമേ ജനം പോസ്റ്റ് ഓഫിസുകളെ ആശ്രയിക്കുകയുള്ളുയെന്നും ട്രംപ് പറയുന്നു. ഫ്ലോറിഡയിലെ ഒഴിവുകാല വസതിയിൽ നിന്നും വാഷിംഗ്ടണിലേക്ക് തിരിക്കുന്നതിനു മുൻപാണ് ട്രംപ് തന്റെ ആഗ്രഹം വെളിവാക്കിയത്. ഇന്ത്യൻ വംശജർ ഉൾപ്പെടെ പതിനായിരക്കണക്കിന് ജീവനക്കാരാണ് പോസ്റ്റ് ഓഫിസിൽ പ്രവർത്തിക്കുന്നത്.

സ്വതന്ത്ര ഏജൻസിയായി 1971 മുതൽ പ്രവർത്തിക്കുന്ന ‘ യുനൈറ്റഡ് പോസ്റ്റൽ സർവീസ്’ നികുതിദായകരുടെ ഒരു പെനി പോലും ഉപയോഗിക്കുന്നില്ല. നഷ്ടം നികത്തുന്നതിന് പോസ്റ്റ് ഓഫിസുകൾക്ക് ചാർജ് വർധന നടപ്പാക്കണമെങ്കിൽ പോസ്റ്റൽ റഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതി ലഭിക്കണം.

വ്യവസായി വ്യാപാര രംഗത്ത് വൻ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ള ട്രംപ് പോസ്റ്റ് ഓഫിസുകളെ പുനരുദ്ധരിക്കുന്നതിനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.