ടൊറന്റോ :സൗത്തു ഏഷ്യൻ ഫെസ്റ്റിവൽ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും .ജൂലായ് 16.17 തീയതികളിൽ ടൊറന്റോ ജെറാർഡ് സ്ട്രീറ്റിൽ നടക്കുന്ന സൗത്തു ഏഷ്യൻ ഫെസ്റ്റിവൽ 2016 വേനൽക്കാല വിനോദവേളക്ക് മാറ്റേകും.ഇന്ത്യയിലെയും ,തെക്കൻ ഏഷ്യയിലെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികൾക്കായി നഗരം ഒരുങ്ങി കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ചു രണ്ടു ദിവസം കൊണ്ടു 2,50,000 അധികം ആളുകൾ സന്ദർശിച്ച ഏറ്റവും വലിയ കലാ മേളക്കാണ് നഗരം ഒരുങ്ങിയിരിക്കുന്നത്. ഫോൾക് ഡാൻസ് ,കുച്ചിപ്പിടി,മറ്റു പരമ്പരാഗത കലാ രൂപങ്ങൾ തുടങ്ങി ,Folk dancers, musicians, classical dancers, musicians, buskers and storytellers കൂടാതെ വിവിധ പ്രദേശക്കാരുടെ പല തരത്തിലുള്ള ഭക്ഷണ വിഭവങ്ങൾ ഉൾപ്പെടുന്ന മഹാ മാമാങ്കത്തിന് പ്രേവേശനം സൗജന്യമാണ് . ടി ഡി ബാങ്ക് കാനഡ പ്രധാന സ്പോൺസർ ആയിട്ടുള്ള പരിപാടിയുടെ വാർത്താ മാധ്യമ ടീ൦ നയിക്കുന്നത് വിവിധ ഭാഷ വാർത്താ മാധ്യമങ്ങളുടെ കൂട്ടായ്മ ആയ ഇൻഡോ കനേഡിയൻ പ്രെസ്സ് ക്ലബ് ആണ് .മാധ്യമ പ്രവർത്തകരുടെ സൗകര്യാർത്ഥം പ്രത്യേക സ്റ്റാളും തുറന്നിട്ടുണ്ട് . പ്രധാന എഴുത്തുകാരുടെ പുസ്തക പ്രകാശനം,ബോളിവുഡ് സിനിമ,നാടകം,തുടങ്ങി വിവിധങ്ങളായ പരിപാടിയുടെ വിശദ വിവിരങ്ങൾക്കു www.indocanadianpressclub.org/HTML/index.html അല്ലെങ്കിൽ www.festivalofsouthasia.com ആയി ബന്ധപ്പെടുക
Comments