സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ. മാത്യു വര്‍ഗീസ് ഫൊക്കാനാ അസോ.സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്നു. ഡിട്രോയിറ്റ് കേരള ക്ലബ് മുന്‍ പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി, ഡിട്രോയിറ്റ് എക്യമെനിക്കല്‍ കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. മാത്യു വര്‍ഗീസിന്റെ സ്ഥാനാര്‍ഥിത്വം ഫൊക്കാനാ ഡലിഗേറ്റ്സ് രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നതിന് രണ്ടു പക്ഷമില്ല. ഹൃദ്യമായ പെരുമാറ്റം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ മികച്ച വ്യക്തിത്വത്തിനുടമയായ ഡോ.മാത്യു വര്‍ഗീസ് അസോ.സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനാണന്ന് കേരളക്ലബ് പ്രസിഡന്റ് സുഭാഷ് രാമചന്ദ്രന്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് മുരളി നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. മിഷിഗനില്‍ വെറ്റിനറി ക്ലിനിക് നടത്തുന്ന ഡോ.മാത്യു വര്‍ഗീസ്, ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന മാധവന് ബി നായര്‍ ടീമിന് ശക്തിപകരുമെന്നതിന് സംശയമില്ല.
Comments