ലോക മലയാളി കൗൺസിൽ , ന്യൂ ജേഴ്സി പ്രൊവിൻസ് അവതരിപ്പിക്കുന്ന പണ്ഡിറ്റ് രമേശ് നാരായൺ , മധുശ്രീ നാരായൺ എന്നിവരുടെ സായാഹ്ന സംഗീത വിരുന്നു ബാസ്കിങ് റിഡ്ജ് , ന്യൂ ജേഴ്സിയിൽ ജൂലൈ പത്തിന് സംഘടിപ്പിച്ചിരിക്കുന്നു .(Basking Ridge Club House, 75 Hansome Rd, Basking Ridge, New Jersey 07920) 4:30 നു തുടങ്ങുന്ന പരിപാടിയിൽ ശ്രോതാക്കളുടെ ആവശ്യാനുസരണം പാട്ടുകൾ ആലപിക്കാനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. ഇതിനായി നേരത്തെ ലോക മലയാളി കൗൺസിൽ , ന്യൂജേഴ്സി പ്രോസിൻസ് ഭാരവാഹികളെ ബന്ധപെടുക. ആൾ ഒന്നിന് 30 ഡോളർ ആണ് ടിക്കറ്റ് നിരക്ക്. 12 വയസിൽ താഴെയുള്ള കുട്ടികൾകൾക്ക്സൗജന്യ പ്രവേശനം ഉണ്ടായിരിക്കുന്നതാണ് മലയാള സംഗീത പ്രേമികളെ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ മാസ്മരിക ലോകത്തിലേക്ക് അമ്മാനമാടിച്ച പണ്ഡിറ്റ് രമേശ് നാരായൺ എന്നും നിന്റെ മൊയ്ദീൻ , മേഘ മല് ഹാർ തുടങ്ങി അനേകം ചിത്രങ്ങളിൽ തനതായ വ്യക്തി മുദ്ര ചാലിച്ചിട്ടുണ്ട്.
ഏഴു തവണ കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. അച്ഛന്റെ കാലടികൾ പിന്തുടരുന്ന മകൾ മധുശ്രീ നാരായൺ 2015 ലെ മികച്ച പിന്നണി ഗായിക അവാർഡ് നേടിക്കൊണ്ട് പ്രതീക്ഷകൾ വാനോളം ഉയർത്തിയിരിക്കുകയാണ് പണ്ഡിറ്റ് രമേശ് നാരായൺ,മധുശ്രീ നാരായൺ എന്നീ അതുല്യ പ്രതിഭകളുടെ സംഗീത പാടവം നേരിൽ ശ്രവിക്കുവാനുള്ള ഈ അസുലഭ അവസരത്തിലേക്കു എല്ലാ സംഗീത ആസ്വാദകരെയും ലോക മലയാളി കൗൺസിൽ , ന്യൂ ജേഴ്സി പ്രോസിൻസ് ഭാരവാഹികൾ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു പത്ര കുറിപ്പിൽ അറിയിച്ചു
വാർത്ത അയച്ചത് : ജിനേഷ് തമ്പി
Comments