You are Here : Home / USA News

ഡാളസിൽ ഇന്ത്യൻ നഴ്സസ്‌ അസോസിയേയേഷന്റെ പുതിയ പ്രവർത്തകസമിതി ചുമതലയേറ്റു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, February 04, 2017 03:13 hrs UTC

ഡാലസ്: ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സാസ് (IANANT ) ന്റെ പുതിയ പ്രവർത്തകസമിതി ഡാലസിൽ ചുമതലയേറ്റു. ജനുവരി 28 നു ഗാർലാന്റിലുള്ള കെ ഇ എ ഇമ്പോർട്ട്സ്‌ ഹാളിൽ വച്ചുനടന്ന വാർഷിക പൊതുയോഗത്തിലാണ്‌ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ഇന്ത്യയിലെ സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന പന്ത്രണ്ടു നഴ്സിംഗ്‌ വിദ്യാർത്‌ഥികൾക്കു 500 ഡോളർ വീതം റ്റ്യൂഷൻ സഹായം നൽകി മാതൃകയാകാൻ കഴിഞ്ഞതു ഇന്ത്യൻ അമേരിക്കൻ നഴ്സസ്‌ അസ്സോസ്സിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്സാസിന്റെ അഭിമാനാർഹമായ നേട്ടമായി പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പൻ ചൂണ്ടിക്കാട്ടി. നഴ്സിംഗ്‌ കണ്ടിന്യുവസ്‌ എഡ്യൂക്കെഷൻ പരിപാടികളും 2017 മെയ്‌ മാസത്തിലെ നഴ്സിംഗ്‌ ദിനാചരണം, അഡ്വാൻസ്ഡ്‌ പ്രാക്റ്റീസ്‌ നഴ്സിംഗ്‌ ( APRN forum) ഫോറം, മെംബർഷിപ്‌ കാമ്പയിൻ തുടങ്ങി വിവിധ പരിപാടികളാണു ഈ വർഷം സംഘടന ആസൂത്രണം ചെയ്തിരിക്കുന്നത്. വർഷങ്ങളായി തുടർന്നു പോരുന്ന IANANT സ്‌കോളെർഷിപ്പ്‌ പ്രോഗ്രാമിനൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ നഴ്സിംഗ്‌ വിദ്യാർത്ഥികൾക്കു സാമ്പത്തിക സഹായം ചെയ്യുവാൻ ആഗ്രഹമുള്ളവർക്കു വേദിയൊരുക്കുവാനും സംഘടന തീരുമാനിച്ചു.

 

 

 

പൊതുയോഗത്തിൽ കഴിഞ്ഞ വാർഷിക റിപ്പോർട്ടും ഓഡിറ്റഡ്‌ സാമ്പത്തികക്കണക്കുകളും അവതരിപ്പിക്കപ്പെട്ടൂ. നാഷണൽ അസ്സോസ്സിയേഷൻ ഓഫ്‌ ഇന്ത്യൻ നഴ്സസ്‌ ഇൻ അമേരിക്ക ( NAINA) യുടെ ദ്വിവൽസര കോൺഫറൻസ്‌ ഡാലസ്സിൽ വച്ചു 2018 ൽ നടത്തപ്പെടുമ്പോൾ ആതിഥേയസംഘടനയുടെ ഉത്തരവാദിത്വവും ഈ അസ്സോസ്സിയേഷനാണെന്നതു ആശംസാ പ്രസംഗത്തിൽ നാഷണൽ പ്രസിഡന്റ്‌ ഡോക്റ്റർ ജാക്കി മൈക്കിൾ എടുത്തു പറഞ്ഞു. നിഷ ജേക്കബ്‌, ഷെല്ലി , ശ്രീരാഗ ഡാലസ്‌ മ്യൂസിക്‌ ഗ്രൂപ്പിലെ ഐറീൻ, സെൽവിൻ എന്നിവർ സംഗീതവിരുന്ന് ഒരുക്കി. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാണ് കൂടി സമ്മേളനം വിജയകരമായി പര്യവസാനിച്ചു. ഡാലസിലെ എല്ലാ ഇന്ത്യൻ വംശജരായ നഴ്സസിനെയും നഴ്സിംഗ്‌ സ്റ്റുഡന്റ്സിനെയും ഈ പ്രൊഫഷണൽ അസ്സോസ്സിയേഷനിൽ ചേർന്ന് പ്രവർത്തിക്കാൻ നിർവാഹകസമിതി സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

 

 

പ്രസിഡ്ന്റ്‌ ഹരിദാസ്‌ തങ്കപ്പൻ, വൈസ്‌ പ്രസിഡന്റ് മഹേഷ്‌ പിള്ള, ‌സെക്രട്ടറി റീനി ജോൺ, ട്രഷറർ ആനി മാത്യു എന്നിവരോടൊപ്പം, പ്രവർത്തകസമിതി അംഗങ്ങളായി ഡോ. നിഷ ജേക്കബ്‌ ( എഡുക്കേഷൻ), ലീലാമ്മ ചാക്കോ( സ്കോളർഷിപ്‌), മേരി എബ്രഹാം ( മെംബർഷിപ്‌), ആനി തങ്കച്ചൻ ( കൾചറൽ), ആലി ഇടിക്കുള ( ഫണ്ട്‌ റെയ്സിംഗ്‌), മിനി പെരുമാൾ ( എഡിറ്റർ), ജോജി മാത്യു ( ബയ്‌ലൊസ്‌), ഏലിക്കുട്ടി ഫ്രാൻസീസ്‌ ( പബ്ലിക്‌ റിലേഷൻസ്‌) എന്നിവരും, ഉപദേശക സമിതി അംഗങ്ങളായി ഡോ. ജാക്കി മൈക്കിൾ, ആലിസ്‌ മാത്യു,ആൻ വർഗ്ഗീസ്‌, എൽസ പുളിന്തിട്ട, എന്നിവരുമാണ് പുതുതായി ചുമതലയേറ്റ ഭാരവാഹികൾ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.