You are Here : Home / USA News

ട്രിനിറ്റി വിന്റര്‍ ബോയ്‌സ് ബാസ്‌ക്കറ്റ്‌ബോള്‍-ഫെബ്രുവരി 11,12 തിയ്യതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 06, 2017 12:30 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ട്രിനിറ്റി വിന്റര്‍ ബോയ്‌സ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 11, 12(ശനി, ഞായര്‍) തിയ്യതികളില്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി സെന്ററില്‍ വെച്ചു നടത്തപ്പെടുന്നു. ഹൂസ്റ്റണിലെ എല്ലാ ഇന്ത്യന്‍ ചര്‍ച്ചുകളില്‍ നിന്നുള്ള ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇതിനകം 12 ടീമുകള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 11 ശനി രാവിലെ 8.30ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ ഇനിയും അവസരമുണ്ടെന്നും, താല്‍പര്യമുള്ളവര്‍ റജി ജോണ്‍-823 723 7995 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഞായറാഴ്ച വൈകീട്ടാണ് ഫൈനല്‍ മത്സരം നടക്കുക. പ്രവേശനം സൗജന്യമായിരിക്കുമെന്നും എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.