You are Here : Home / USA News

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ പുതിയ ഭാരവാഹികൾ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Tuesday, February 07, 2017 11:47 hrs UTC

ന്യൂറൊഷേൽ : അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നും അഗബലത്തിലും പ്രവർത്തന ശയിലിയിലും എറ്റവും മുന്നിൽ നില്കുന്നതുമായ വെസ്റ്റ് ചെസ്റ്റര്‍ മലയളി അസോസിയേഷന്റെ 2017 -ലെ ഭാരവാഹികളായി പ്രസിഡന്റ്‌ ടെറൻസൺ തോമസ്‌,സെക്രട്ടറി ആന്റോ വർ ക്കി, ട്രഷറർ ബിപിൻ ദിവാകരൻ,വൈസ് പ്രസിഡന്റ്‌ ഷയിനി ഷാജൻ, ജോയിന്റ്‌ സെക്രട്ടറി ലിജോ ജോൺ എന്നിവർ സ്ഥാനം ഏറ്റെടുത്തു. പ്രസിഡന്റ്‌ ടെറൻസൺ തോമസ്‌ മുൻ പ്രസിഡന്റ്‌, ഫൊക്കാന സെക്രട്ടറി എന്നിഈ നിലകളിൽ പ്രവർത്തിച്ചു തന്റെതായ കഴിവ് തെളിയിച്ച വെക്തിയാണ് ,അമേരിക്കയുടെ സാമുഹിക സാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന ടെറൻസൺ തോമസ്‌ അമേരിക്കൻ മലയാളികൾക്കിടയിൽ സുപരിചിതനാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്ത്തരനരംഗത്തേക്ക് കടന്നുവന്നു, സ്‌കൂള്‍ തലം മുതല്‍ പുലര്‍ത്തി വന്ന നേതൃപാടവവും വിദ്യാര്ഥിയ രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്ത്താനത്തില്‍ ലഭിച്ച അനുഭവസമ്പത്തുമാണ് പ്രവാസി മലയാളിയുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനും മനസിലാക്കാനുമുള്ള ടെറന്ഡസിന്റെ ശ്രമങ്ങള്‍ക്ക് സഹായകമായത്. ഈ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനിലൂടെ ടെറന്‍സണെ തേടിയെത്തിയത്.2009 ല്‍ ഫിലാഡല്‍ഫിയായില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ ന്യൂയോര്‍ക്ക് മേഖലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെറന്‍സണ്‍ ആല്‍ബനിയില്‍ നടന്നഫൊക്കാന കണ്‍വെന്‍ഷനിലാണ് സംഘടനയുടെ ജോയിന്റ് സെക്രട്ടറി പദത്തിലെത്തുന്നത്.ഹൂസ്റ്റണിൽ നടന്ന നടന്നഫൊക്കാന കണ്‍വെന്‍ഷനിലാണ് ഫൊക്കാനയുടെ ജനറൽ സെക്രട്ടറി ആയി തെരഞ്ഞടുക്കപെടുന്നത്. സെക്രട്ടറി ആന്റോ വർക്കി കഴിഞ്ഞ രണ്ടു വർഷമായി ജോയിന്റ്‌ സെക്രട്ടറി ആയി സേവനം അനുഷ്‌ഠിച്ചു വരുന്നു. ന്യൂയോർക്കിലെ സാമൂഹ്യ സംസ്കരിക രംഗങ്ങളിൽ തന്റെതായ വെക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ട്രഷറർ ബിപിൻ ദിവാകരൻ സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും അനേകം സംഭാവനകള്‍ കാഴ്‌ചവെച്ചിട്ടുള്ള വ്യക്തിയാണ്.വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ പഴയകാല പ്രവർത്തകൻ കൂടിയാണ്. വൈസ് പ്രസിഡന്റ്‌ ഷയിനി സംഘടനാ പ്രവര്‍ത്തനം കൊണ്ട് കഴിവ് തെളിയിച്ച വ്യക്തിയാണ്. സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോസ് ചർച്ചിലെ സെക്രട്ടറി, മലയാളീ അസോസിയേഷന്റെ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു ന്യൂയോർക്കിലെ സാമുഖ്യ സംസ്കരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വെക്തിയാണ്. ജോയിന്റ്‌ സെക്രട്ടറി ലിജോ ജോൺ അമേരിക്കയുടെസാമുഖ്യ സംസ്കരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വെക്തിയാണ്. പല സംഘടനകളിലും ഭാരവാഹിത്യം വഹിക്കുന്ന ലിജോ അസോസിയേഷന്റെ പ്രവർത്തങ്ങൾക്ക് മുതൽക്കൂട്ടാവും. ഇന്ന് അമേരിക്കയിലെ മലയാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക­സാംസ്ക്കാരിക മൂല്യച്യുതിയെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം. ഒരു സാധാരണ സംഘടന എന്ന നിലയിൽ വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഉത്തരവാദിത്വവും പ്രസക്തിയും ഇന്നത്തെ സാഹചര്യത്തിൽ വളരെ വലുതാണ് . ആ ബാധ്യത തിരിച്ചറിയുന്ന ഒരു നേതൃത്വ നിരയും നമുക്ക് കിട്ടിയിട്ടുണ്ട്. ഈ വർഷത്തെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുവാൻ എല്ലാവരുടെയും സഹായസഹകരണങ്ങൽ അഭ്യർദ്ധിക്കുന്നതായി പ്രസിഡന്റ്‌ ടെറൻസൺ തോമസ്‌,സെക്രട്ടറി ആന്റോ വർക്കി, ട്രഷറർ ബിപിൻ ദിവാകരൻ,വൈസ് പ്രസിഡന്റ്‌ ഷയിനി ഷാജൻ, ജോയിന്റ്‌ സെക്രട്ടറി ലിജോ ജോൺ എന്നിവർ അഭ്യർധിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.