You are Here : Home / USA News

ആദി ശങ്കറിന് ലണ്ടൻ യൂണിവേർസിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷൻ

Text Size  

Story Dated: Wednesday, February 08, 2017 12:04 hrs UTC

കാനഡ:ഒന്റാറിയോ ബ്രാംപ്ടൻ സ്വദേശി 12 വയസ്സുകാരൻ ആദിശങ്കറിന്‌ ലണ്ടൻ യൂണിവേർസിറ്റിയുടെ ഹോണേഴ്‌സ് വിത്ത് ഡിസ്റ്റിങ്ഷൻ.2016 നവംബറിൽ മിസ്സിസോഗയിൽ വച്ച് വെസ്റ്റ് ലണ്ടൻ മ്യൂസിക് യൂണിവേഴ്സിറ്റി നടത്തിയ കീ ബോർഡ് തിയറി പരീക്ഷയിൽ ആണ് ആദി ശങ്കറിന് അവാർഡ് ലഭിച്ചത്.ഒന്റാറിയോവിൽ നിന്നും പരീക്ഷ എഴുതിയ കുട്ടികളിൽ ഏറ്റവും കൂടുതൽ (97 %) മാർക്ക് വാങ്ങി ആണ് ആദി വിജയം കൈവരിച്ചത്. മാർച്ച് അവസാന വാരം പ്രാക്ടിക്കൽ പരീക്ഷ നടത്തപ്പെടും. 2014-ലെ ഫോളോ മി ടി വി അവാർഡ് .പ്രശസ്ത സിനിമാ നടൻ ലാലു അലെക്സിൽ നിന്നും ആണ് ആദ്യമായി ആദി കരസ്ഥമാക്കിയത്.പിന്നീട് ബ്രാംപ്ടൻ മലയാളി സമാജം മലയാളി രത്ന അവാർഡ്,ടൊറന്റോ മലയാളി സമാജം കലാപ്രതിഭ,മ്യൂസിക് കമ്പോസിങ്ങിൽ കോപ്പ്ലാൻഡ് സ്‌കൂൾ മ്യൂസിക് അവാർഡ്,ഫുഡ് ബാങ്ക് മായി സഹകരിച്ചു നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് സിറ്റിസൺ അവാർഡ് എന്നിങ്ങനെ 200-ൽ അധികം സർട്ടിക്കറ്റുകളും,ട്രോഫികളും ആദിയെ തേടി എത്തി.മിസ്സിസോഗ കേരള അസോസിയേഷന്റെ പ്രശ്ചന്ന വേഷ മൽസരത്തിൽ രണ്ടു തവണ ഒന്നാം സ്ഥാനവും,ഓർമ കാനഡയുടെ പ്രശ്ചന്ന വേഷ മത്സരത്തിൽ ഒന്നാം സമ്മാനവും നേടിയിട്ടുണ്ട്.

 

 

 

പിയാനോ,ഗിറ്റാർ,വയലിൻ,ഡ്ര൦സ്,കീ ബോർഡ്,ട്രമ്പറ്റ്‌,ഗ്ലോകൻ സ്പീൽ,എന്നീ ഉപകരണ സംഗീതങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആദി മികവ് പുലർത്തുന്നു.സ്‌കൂൾ കുട്ടികൾ ചിങ്കുകൂസി ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് നടത്തിയ 2016 -17 വർഷത്തെ മ്യൂസിക് നൈറ്റ് നയിക്കുന്നതിന് അവസരം ലഭിച്ച ആദി ശങ്കറിനെ കാനഡയിലെ ചിയേർസ് ഗ്രൂപ് കമ്പനി മേധാവി $ 500 ക്യാഷ് അവാർഡ് നൽകി ആദരിക്കുക ഉണ്ടായി.നിരവധി വേദികളിൽ ഡാൻസും,പാട്ടുകളും അവതരിപ്പിച്ചിട്ടുള്ള ആദിയെ തേടി കരകടന്നെത്തുന്ന ആദ്യ അവാർഡ് ആണ് ലണ്ടൻ യൂണിവേഴ്സിറ്റിയുടേത്.മുരുകൻ കാട്ടാക്കടയുടെ നിരവധി കവിതകൾ വേദികളിൽ അവതരിപ്പിക്കുന്ന കൊച്ചു കലാകാരൻ കൂടി ആണ് ആദി. മികച്ച പഠന നിലവാരം പുലർത്തുന്ന ആദി ഗ്രെഡ് 4 മുതൽ ഗിഫ്റ്റഡ് സ്റ്റുഡന്റ് ആയി പഠന നിലവാരം പുലർത്തുന്നു.2016 -ൽ യുസി മാസ് (മെന്റൽ മാത്തമാറ്റിക്സിൽ) ബിരുദം നേടുക ഉണ്ടായി.പീൽ സ്‌കൂൾ ബോർഡ് 6-ആം ക്‌ളാസ് മുതൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന കുട്ടികൾക്കായി നടത്തുന്ന സ്‌പെഷ്യൽ പ്രോഗ്രാം ആയ ഐ ബി,ഐ ബി റ്റി ,സൈ ടെക് എന്നീ മൂന്നു വിഭാഗങ്ങളിലും ഉന്നത മാർക്കോട് കൂടി ആദി പ്രവേശനം നേടുക ഉണ്ടായി.ഇപ്പോൾ ഐ ബി സ്‌കൂളിൽ പഠനം തുടരുന്ന ആദി,ഇന്ഗ്ലീഷ്,ഫ്രഞ്ച്,സ്പാനിഷ്,മലയാളം ഭാഷകൾ അനായാസം കൈകാര്യം ചെയ്തു വരുന്നു.

 

 

കനേഡിയൻ നേവി ലീഗ്,വില്യം ജി ഡേവിസ് സ്‌കൂൾ ബാൻഡുകളിൽ അംഗമായ ആദി സ്‌കൂൾ കുട്ടികളുടെ പുതിയ ഒരു മ്യൂസിക് ബാൻഡിനും രൂപം നൽകി വരുന്നു. പഠനത്തിലും,കലയിലും ഉന്നത നിലവാരം പുലർത്തുന്ന ആദിയെ നിരന്തരമായി പ്രോത്സാഹിപ്പിക്കുന്ന അധ്യാപകർ ആയ , കാംബെൽ (ട്രമ്പറ്റ്) ജോമോൻ (കീ ബോർഡ്),ജെയ്‌മി (ഗിറ്റാർ),ആൻഡ്രൂ (വയലിൻ),മെലീസ(പിയാനോ) എഡ്‌വേഡ്‌ (ഗ്ലോകെൻസ്പീൽ) ജോർഡ്ൻ(ഡ്രംസ്),ഗായത്രി വിജയകുമാർ (ഫോൾക് ഡാൻസ്),സുജാത ഗണേഷ് (വോക്കൽ),ആരാധന ഭരദ്വാജ് (ബോളിവുഡ് ഡാൻസ്) ത്യാഗരാജ് (ബ്രെക് ഡാൻസ്) എന്നിവർക്ക് നന്ദി അറിയിക്കുക ഉണ്ടായി.കാനഡയിൽ സ്ഥിര താമസം ആക്കിയ എറണാകുളം സ്വദേശികൾ ആയ ആമ്പല്ലൂർ ചെറുപറമ്പത്തു ജയശങ്കറിന്റെയും,ലൗലി യുടെയും ഏക മകനാണ് ആദി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.