You are Here : Home / USA News

സൂപ്പർബോളിന്റെ ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ്

Text Size  

Story Dated: Thursday, February 09, 2017 12:51 hrs UTC

സൂപ്പർബോളിന്റെയും ഓസ്കാർ അവാർഡിന്റെയും ദൃശ്യ വിസ്മയങ്ങളുമായി ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക് അമേരിക്കയിലെ കായികമാമ്മാങ്കങ്ങളിൽ പ്രശസ്തമായ സൂപ്പർബോളിന്റെയും , ലോക സിനിമാരംഗത്തെ അത്യുന്നത പുരസ്‌കാരമായ ഓസ്കാർ അവാർഡ്ദാനച്ചടങ്ങിന്റെയും ദൃശ്യങ്ങളും , വിശേഷങ്ങളുമായി ഈയാഴ്ചത്തെ ഏഷ്യാനെറ്റ് വീക്കിലി റൗണ്ടപ്പ് ശനിയാഴ്ച രാവിലെ 8 മണിക്ക് (ന്യൂയോർക്ക് സമയം ) സംപ്രേഷണം ചെയ്യുന്നു.കൂടാതെ മൊബൈൽ ഫോൺ വിപണിയിലെത്തിയിരിക്കുന്ന പുതുമയാർന്ന മടക്കാവുന്ന ഫോണിന്റെ സവിശേഷതകളും റൗണ്ടപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റി റൗണ്ടപ്പിൽ ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഫോറം, ഡാളസ് മലയാളി അസോസിയേഷൻ, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്‌റ്റൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകളും, പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ അമേരിക്കയിൽ ഷിക്കാഗോയിൽ ആരംഭിച്ച മൂന്നാമത്തെ ഷോറൂമിന്റെ ഉൽഘാടനച്ചടങ്ങുകളും സംപ്രേഷണം ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : രാജു പള്ളത്ത് , പ്രൊഡ്യൂസർ - 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.