You are Here : Home / USA News

ഡോ. ഫിലിപ്പ് ജോർജ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്‍ ട്രസ്റ്റീബോർഡ് ചെയർമാൻ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, February 10, 2017 02:20 hrs UTC

ന്യൂയോര്‍7ക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ 2017 ലെ ട്രസ്റ്റീബോർഡ് ചെയർമാൻ ആയി സാമൂഹ്യ-സാംസ്‌ക്കാരിക, സാമുദായിക രംഗങ്ങളില്‍ അനേകവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ഡോ. ഫിലിപ്പ് ജോർജിനെ തെരഞ്ഞുടുത്തു.രണ്ടു പതിറ്റാണ്ടായി നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിലെ, പ്രത്യേകിച്ചു മലയാളി സമൂഹത്തിലെ സാമുഹിക സംസ്‌കരിക രംഗങ്ങളില്‍ നേതൃസ്ഥാനത്ത് ജ്വലിച്ചുനില്‍ക്കുന്ന ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഡോ. ഫിലിപ്പ് ജോർജ് ഔദ്യോഗിക, സംഘടനാതലങ്ങളില്‍ ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകനായി അസോസിയേഷന്‍ പ്രസിഡന്‍റടക്കം വിവിധ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ നാലു വർഷമായി ട്രസ്റ്റീബോർഡ് മെമ്പറായും പ്രവർത്തിക്കുന്നു. സാധാരണയായി പ്രസിഡന്റുപദം വിട്ടാല്‍ സംഘടനാ കാര്യങ്ങളില്‍ താൽപര്യമെടുക്കുന്നവര്‍ വിരളമാണ്.

 

അതിനൊരു അപവാദമാണ്‌ ഡോ. ഫിലിപ്പ് ജോർജ്. ഓര്‍ത്തഡോക്‌സ്‌ സഭയുടെ മുൻ മാനേജിംഗ്‌ കമ്മിറ്റി അംഗം അടക്കം ഒട്ടേറെ സമിതികളില്‍ ഡോ. ഫിലിപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നു,അതുപോലെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോൺഫ്രൻസിന്‍റെ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ സൂവനീര്‍ ബിസിനസ് മാനേജർ ആയും പ്രവർത്തിക്കുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെനേര്‍വി ഫൌണ്ടേഷന്‍റെ സി. ഇ. ഒ. ആയും പ്രവർത്തിക്കുന്ന അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തമാണ് റെനേര്‍വി വൈറ്റമിൻസ്. കേരള രാഷ്ട്രീയത്തിലെ ജനതാദൾ പാർട്ടിയുടെ നിറസാന്നിദ്ധ്യവുമായിരുന്നു ഡോ. ഫിലിപ്പ് ജോർജ്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയാണെങ്കില്‍ക്കൂടി ഇനിയും കൂടുതൽ ഉയരങ്ങളിൽ അതിനെ എത്തിക്കാൻ എല്ലാ മലയാളികളുടെയും സഹായ സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു . അസോസിയേഷന്‍റെ ഐക്യത്തിനും ശാക്തീകരണത്തിനും തന്നാൽ കഴിയുന്നത് എല്ലാം ചെയ്യുമെന്ന് ഡോ. ഫിലിപ്പ് ജോർജ് അറിയിച്ചു.

 

 

അതിന് സഹകരണ മനോഭാവവും വിട്ടുവീഴ്ചകളും വേണം. പുത്തൻ ആശയങ്ങളും പുതിയ ആളുകളും വരുമ്പോൾ അതിനെ പിന്തുണയ്ക്കുകയും പ്രോത്‌സാഹിപ്പിക്കുകയുംചെയ്യണം. അമേരിക്കന്‍ മലയാളി സമൂഹത്തിന്‍റെ പിന്തുണയുണ്ടെങ്കില്‍ തീര്‍ച്ചയായും പല മാറ്റങ്ങളും വരുത്താൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഡോ. ഫിലിപ്പ് ജോർജ് ട്രസ്റ്റീബോർഡ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഒരു പുതിയ തുടക്കം ആയിരിക്കുമെന്നു പ്രസിഡന്‍റ് ടെറൻസൺ തോമസ്‌ അഭിപ്രായപ്പെട്ടു.സെക്രട്ടറി ആന്‍റോ വർക്കി, ട്രഷറർ ബിപിൻ ദിവാകരൻ,വൈസ് പ്രസിഡന്‍റ് ഷൈനി ഷാജൻ, ജോയിന്‍റ് സെക്രട്ടറി ലിജോ ജോൺ എന്നിവരും ഡോ. ഫിലിപ്പ് ജോര്‍ജ് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനായതില്‍ സംതൃപ്തി രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.