You are Here : Home / USA News

കോട്ടയം അസോസിയേഷന്‍ ദിലീപ് ഷോ – 2017 കിക്ക് ഓഫ് നടത്തി

Text Size  

Story Dated: Friday, February 10, 2017 12:22 hrs UTC

ഫിലഡല്‍ഫിയ: പ്രവാസി മലയാളികളുടെ ഇടയിലെ പ്രമുഖ ചാരിറ്റി സംഘടനകളിലൊന്നായ കോട്ടയം അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ വിപൂലീകരണത്തിന്റെ ഭാഗമായി നടത്തുന്ന ദിലീപ് ഷോയുടെ കിക്ക് ഓഫ് സൈക്കാ റെസ്റ്റോറന്റില്‍ വച്ച് നടന്നു. ഷോ മലയാളത്തിന്റെ ജനകീയ താരജോഡികളായ ദിലീപ്– കാവ്യാമാധവന്‍ കൂട്ടുകെട്ടിന്റെ നേതൃത്വത്തിലും പ്രമുഖ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ നാദിര്‍ഷയുടെ സംവിധാനത്തിലുമായി മെയ് 29 തിയതി (മെമ്മോറിയല്‍ ഡേ) വൈകുന്നേരം 5 മണിക്ക് കൗണ്‍സില്‍ റോക്ക് ഹൈസ്‌കൂള്‍ നോര്‍ത്ത് (60 Swamp Rd, Newtown, Pa18940) ഓഡിറ്റോറിയ. ത്തില്‍ വച്ച് നടത്തും. ഇവരെ കൂടാതെ വന്‍ താരനിരയും പങ്കെടുക്കും. kottayamdileepshow2 കാല്‍നൂറ്റാണ്ടിലധികമായി ആരോഗ്യ പരിപാലന രംഗത്ത് പ്രമുഖ വ്യവസായിയും എക്കാലത്തും മലയാളി സമൂഹത്തിലെ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉദാരമായി സംഭാവനകള്‍ നല്‍കി വരുന്നതുമായ മണിലാല്‍ മത്തായി (ഹെല്‍ത്ത് കെയര്‍ സ്റ്റാറ്റ്) മൂന്ന് ദശാബ്ദത്തിലധികമായി വടക്കേ അമേരിക്കയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ റിയാ ട്രാവല്‍സ് (ബെന്‍സണ്‍ സാമുവേല്‍) പ്രമുഖ അറ്റോര്‍ണി ലിനോ മാത്യു, കുറഞ്ഞ കാലത്തിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച യുവസംരംഭകനായ ലിജോ ജോര്‍ജ് (ഇമ്മാനുവേല്‍ റിയാലിറ്റി) എന്നിവരാണ് ഈ ഷോയുടെ മുഖ്യ സ്‌പോണ്‍സര്‍മാരെന്നും കൂടാതെ മറ്റു നിരവധി സ്‌പോണ്‍സര്‍മാരും മുന്നോട്ടു വന്നിട്ടുണ്ടെന്നു ബെന്നി കൊട്ടാരത്തില്‍ (പ്രസിഡന്റ്) പറയുകയുണ്ടായി

 

 

ഈ ഷോയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും അമേരിക്കയിലും കേരളത്തിലുമായി ദുരിതം അനുഭവിക്കുന്നവര്‍ക്കായി കൊടുക്കുന്നതാണെന്നും കുടുംബ പ്രേക്ഷകര്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള ഈ വര്‍ഷത്തെ ഷോ ആയിരിക്കും ഇതെന്നും ജീമോന്‍ ജോര്‍ജ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) അറിയിക്കുകയുണ്ടായി. തദവസരത്തില്‍ കൂടിയ യോഗത്തില്‍ സാബു ജേക്കബ് (ജന. സെക്രട്ടറി) എംസിയായി പ്രവര്‍ത്തിക്കുകയും ജെയിംസ് അന്ത്രയോസ് (പ്രോഗ്രാം കോ കോഡിനേറ്റര്‍) എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. ജോസഫ് മാണി, ഏബ്രഹാം ജോസഫ്, ജോണ്‍ പി. വര്‍ക്കി , ജോബി ജോര്‍ജ്, കുര്യന്‍ രാജന്‍, സാജന്‍ വര്‍ഗീസ്, സണ്ണി കിഴക്കേമുറി, ജോഷി കുര്യാക്കോസ്, മാത്യു ഐപ്പ്, കുര്യാക്കോസ് ഏബ്രഹാം, സാബു പാമ്പാടി, വര്‍ഗീസ് വര്‍ഗീസ്, വര്‍ക്കി പൈലോ, സെറിന്‍ കുരുവിള, ജേക്കബ് തോമസ്, റോണി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി അംഗങ്ങളും സാറാ ഐപ്പ്, ബീനാ കോശി എന്നിവരുടെ നേതൃത്വത്തിലുള്ള വനിതാ ഫോറം ഈ ഷോയുടെ വന്‍ വിജയത്തിനായി സംയുക്തമായി പ്രവര്‍ത്തിച്ചു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി; ബെന്നി കൊട്ടാരത്തില്‍ : 267 237 4119, ജീമോന്‍ ജോര്‍ജ്: 267 970 4267, സാബു ജേക്കബ്: 215 833 7895, ജെയിംസ് അന്ത്രയോസ്: 215 776 5583, ഏബ്രഹാം ജോസഫ് : 215 837 2356

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.