You are Here : Home / USA News

മാര്‍ ക്രിസോറ്റം തിരുമേനിക്ക് സമര്‍പ്പണമായി യുവധാര മാരാമണ്‍ പതിപ്പ്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Friday, February 10, 2017 12:24 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ മുഖപത്രമായ യുവധാരയുടെ ഈ വര്‍ഷത്തെ മാരാമണ്‍ യുവധാരയുടെ ഈ വര്‍ഷത്തെ മാരാമണ്‍ പ്രത്യേക പതിപ്പ് മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി നൂറു വയസ്സിന്റെ നിറവില്‍ എത്തി നില്‍ക്കുന്ന വേളയില്‍ തിരുമേനിക്കുള്ള സമര്‍പ്പണമായി പുറത്തിറക്കുന്നു. ' ദിവ്യ കാരുണ്യത്തിന്റെ ഒരു നൂറ്റാണ്ട്' എന്ന ചിന്താവിഷയവുമായി പുറത്തിറക്കുന്ന യുവധാരയുടെ പ്രകാശന കര്‍മ്മം ഫെബ്രുവരി 13 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് മാരാമണ്ണിലുള്ള ക്രിസോസ്റ്റം തിരുമേനിയുടെ അരമനയില്‍ വച്ച് പ്രകാശനം ചെയ്യപ്പെടുന്നു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോക്‌സ്, യുവധാര മാരാമണ്‍ പതിപ്പിന്റെ ചീഫ് എഡിറ്ററും നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന്റെ ഭദ്രാസന അസംബ്ലി അംഗവുമായ ലാജി തോമസ്, വൈദീകര്‍ തുടങ്ങിയവര്‍ ഹ്രസ്വമായ ഈ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുക്കും.

 

 

തുടര്‍ച്ചയായ മൂന്നാം തവണയും പുറത്തിറക്കുന്ന യുവധാര മാരാമണ്‍ പതിപ്പിന്റെ പ്രതികള്‍ മാരാമണ്‍ മണല്‍പ്പുറത്ത് നിന്നും സൗജന്യമായി ലഭിക്കുന്നതായിരിക്കും. യുവധാര എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ഉമ്മച്ചന്‍ മാത്യു അഭി.ക്രിസോസ്റ്റം തിരുമേനിയുമായി നടത്തിയ അഭിമുഖം, തിരുമേനിയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍, ലേഖനങ്ങള്‍, കവിത, ബൈബിള്‍ പഠനങ്ങള്‍, കഥകള്‍ തുടങ്ങി വൈവിധ്യങ്ങളായ ചേരുവകളാല്‍ സമ്പുഷ്ടമായ യുവധാരയുടെ ഈ പതിപ്പ് ആസ്വാദ്യകരമായ വായനാനുഭൂതി സമ്മാനിക്കും. ക്രിസോസ്റ്റം തിരുമേനിക്ക് സര്‍വ്വാദരവുകളും സമര്‍പ്പിച്ചുകൊണ്ട് പുറത്തിറക്കുന്ന യുവധാരയുടെ മാരാമണ്‍ സ്‌പെഷ്യല്‍ പതിപ്പിന്റെ എല്ലാ വിഭവങ്ങളും മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജന സഖ്യത്തിന്റെ ദര്‍ശനങ്ങളുടെ നേര്‍രേഖയായ ആശയസമ്പുഷ്ടമായ യുവധാരയുടെ മാരാമണ്‍ പ്രത്യേക പതിപ്പിന്റെ എഡിറ്ററായി ലാജി തോമസ്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ അജു മാത്യു, ബെന്നി പരിമണം, ഷൈജു വര്‍ഗീസ്, കോശി ഉമ്മന്‍, ഉമ്മച്ചന്‍ മാത്യു, റോജിഷ് സാം സാമുവല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

 

 

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജന സഖ്യം കൗണ്‍സില്‍ പൂര്‍ണ്ണ സഹകരണം നല്‍കി പുറത്തിറക്കുന്ന യുവധാരയുടെ കഴിഞ്ഞ കൗണ്‍സില്‍ കാലയളവിലെ പത്താമത്തെ പതിപ്പാണ് ഈ വര്‍ഷത്തെ മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കുന്നത്. ഭദ്രാസന എപ്പിസ്‌കോപ്പാ ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോസ് തിരുമേനി, റവ.ഡെന്നി ഫിലിപ്പ് (ഭദ്രാസന സെക്രട്ടറി), റവ.ബിനു സി. ശാമുവേല്‍(വൈ.പ്രസിഡന്റ്), റജി ജോസഫ്(സെക്രട്ടറി), മാത്യു തോമസ്(ട്രഷറാര്‍), ലാജി തോമസ്(ഭദ്രാസന അസംബ്ലി അംഗം) എന്നിവരടങ്ങിയ ഭദ്രാസന യുവജസഖ്യം കൗണ്‍സില്‍ യുവധാരയുടെ പ്രസിദ്ധീകരണത്തിനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലാജി തോമസ് ഫോ: 7558007345

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.