You are Here : Home / USA News

പോള്‍ പറമ്പിക്ക് ചിക്കാഗൊ മലയാളി സമൂഹം ഊഷ്മള സ്വീകരണം നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 10, 2017 12:28 hrs UTC

ചിക്കാഗൊ: കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍(കിന്‍ഫ്ര, KINFRA) ഡയറക്ടറും, ചിക്കാഗൊ ഐന്‍.എന്‍.ഓ.സി. സ്ഥാപക പ്രസിഡന്റുമായ പോള്‍ പറമ്പിയുടെ ഇരുപത്തിയഞ്ചാമത് വിവാഹവാര്‍ഷീകത്തോടനുബന്ധിച്ചു ചിക്കാഗൊ മലയാളി സമൂഹം സംഘടിപ്പിച്ച ചടങ്ങില്‍ ഊഷ്മള സ്വീകരണം നല്‍കി. ഫെബ്രവരി 4 ശനിയാഴ്ച വൈകീട്ട് ഷിക്കാഗൊ മോര്‍ട്ടന്‍ ഗോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ചിക്കാഗൊ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ ചിക്കാഗൊ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും, ഫാദര്‍ ബോബന്‍ വട്ടപുറത്തിന്റെ സഹകാര്‍മ്മികത്വത്തിലും നടന്ന ദിവ്യബലിയോടെയാണ് സ്വീകരണ ചടങ്ങിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് പാരീഷ് ഹാളില്‍ ബിഷപ്പ് ജോയ് ആലപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ സ്വീകരണ യോഗത്തില്‍ ബിനു പാലക്കാത്തടം സ്വാഗതം പറഞ്ഞു. ഷിക്കാഗോ മലയാളി സമൂഹത്തിലും, പ്രത്യേകിച്ചും കേരളത്തിലും പോള്‍ പറമ്പി നടത്തുന്ന സാമൂഹ്യ- സാംസ്‌ക്കാരിക-രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനുകരണീയവും, പ്രശംസാര്‍ഹവുമാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ബിഷപ്പു ചൂണ്ടികാട്ടി. പോള്‍ പറമ്പി, ഭാര്യ ലാലി, മക്കള്‍ കിരണ്‍, കെവിന്‍, ക്രിസ്റ്റഫര്‍ എന്നിവരെ സര്‍വ്വേശ്വരന്‍ എല്ലാ നന്മകളാലും സമ്പന്നമാക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

 

 

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച പറമ്പി കെ.എസ്.യു. ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍, ജില്ലാ പ്രസിഡന്റായിരുന്ന, ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ സെക്രട്ടറി പി.പി.ചെറിയാന്‍(ഡാളസ്) പോളിനെ ഷാള്‍ അണിയിച്ചു ആദരിക്കുകയും, ആശംസകള്‍ നേര്‍ന്നു പ്രസംഗിക്കുകയും ചെയ്തു. അമേരിക്കയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും, ജോയ്ച്ചന്‍ പുതുക്കുളം ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ജോയ്ച്ചന്‍ പുതുകുളം, ഫോമയെ പ്രതിനിധീകരിച്ചു പ്രഥമ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ്ജ്, ബിജു എടാത്ത്, സണ്ണി വള്ളികളം, ഫൊക്കാനയെ പ്രതിനിധീകരിച്ചു ഫ്രാന്‍സീസ് കിഴക്കേകുറ്റ്, ഐ.എന്‍.ഓ.സി.യെ പ്രതിനിധീകരിച്ചു സന്തോഷ് നായര്‍, ഷാല്‍ബി പോള്‍ ചേനോത്ത്, അഗസ്റ്റിയന്‍ കരികുറ്റിയില്‍, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷന്‍ പ്രതിനിധി ഹൊറാള്‍ഡ് ഫിഗറൊ, സാഹിത്യ വേദി പ്രതിനിധി ജോണ്‍ എലക്കാട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. ഫാദര്‍ അബ്രഹാം മുത്തേലത്ത്, തോമസ് മാത്യു, ശിവന്‍ മുഹമ്മ, ഡേബ് കുളങ്ങര, സുനില്‍ ട്രൈസ്റ്റാര്‍, വര്‍ഗീസ് മാളിയേക്കല്‍, ജോയ് ചെമ്മാച്ചന്‍, പീറ്റര്‍ കുളങ്ങര, ജോഷി വള്ളികുളം, ജോയ് നെടിയ കാലായില്‍, ബീന വള്ളികുളം, പ്രസന്നന്‍ വര്‍ഗീസ്, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, തുടങ്ങിയ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. അനുമോദനങ്ങള്‍ക്കും, ആശംസകള്‍ക്കും പോള്‍ പറമ്പി മറുപടി പ്രസംഗത്തില്‍ പ്രത്യേകം നന്ദി പറഞ്ഞു.

 

 

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ പറമ്പി ഷിക്കാഗൊയിലെ സ്ഥിരം താമസക്കാരനാണെങ്കിലും, കേരളത്തില്‍ ചാലക്കുടി കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ സ്ഥാനാര്‍ത്ഥികളുടെ പ്രഥമ ലിസ്‌ററില്‍ ചാലക്കുടിയില്‍ നിന്നും പോള്‍ പറമ്പിയും ഉള്‍പ്പെട്ടിരുന്നു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും കിന്‍ഫ്രാ ഡയറക്ടര്‍ സ്ഥാനം നിലനിര്‍ത്തുവാന്‍ കഴിഞ്ഞതു പോള്‍ പറമ്പിക്ക് ലഭിച്ച സാമൂഹ്യ സേവനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു. കിന്‍ഫ്രാ ഡയറക്ടര്‍ പദവി ഒഴിയുന്നതുവരെ കേരളത്തിലായിരിക്കും കൂടുതല്‍ സമയം ചിലവഴിക്കുക എന്ന് പോള്‍ പറമ്പി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.