You are Here : Home / USA News

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Friday, February 10, 2017 12:37 hrs UTC

ഫിലാഡല്‍ഫിയ: ആഗോള ക്രൈസ്തവരുടെ ആരാധനാവല്‍സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായ വലിയനോമ്പിനൊരുക്കമായി ഫിലാഡല്‍ഫിയായിലെ 3 ദേവാലയങ്ങള്‍ ഒന്നുചേര്‍ന്ന് മൂന്നുദിവസത്തെ നവീകരണധ്യാനം നടത്തുന്നു. മാര്‍ച്ച് 24 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 26 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത് ബെന്‍സേലത്തുള്ള സെ. എലിസബത്ത് ആന്‍ സീറ്റോണ്‍ പള്ളിയില്‍ (1200 Park Ave.; Bensalem, PA 19020) ആണ്. റവ. ഫാ. സജി മുക്കൂട്ട് വികാരിയായ സെ. ജൂഡ് സീറോ മലങ്കരകത്തോലിക്കാ ഇടവക, റവ. ഫാ. റെന്നി കട്ടേല്‍ ആത്മീയനേതൃത്വം നല്‍കുന്ന സെന്റ് ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍, റവ. ഫാ. ഷാജി സില്‍വ നേതൃത്വംനല്‍കുന്ന ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ എന്നീ ദേവാലയങ്ങളാണ് നോമ്പുകാല ധ്യാനത്തിനായി കൈകോര്‍çന്നത്. മികച്ച വാഗ്മിയും, വചനപ്രഘോഷണത്തില്‍ ലോകമെമ്പാടും തന്റേതായ ശൈലിയിലൂടെ ജനഹൃദയങ്ങളില്‍ ആഴത്തില്‍ മുദ്രപതിപ്പിച്ചിട്ടുള്ളയാളും, ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്‌സ് മൈനര്‍ കപ്പുച്ചിന്‍ (ഓ. എഫ്. എം കപ്) സഭാനേതൃനിരയിലൂള്ള വൈദികനുമായ റവ. ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ആണ് മൂന്നു ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത.്

 

 

 

വളരെ ഗഹനമായ തിരുവചനശന്ദേശങ്ങള്‍ ലളിതമായും, നര്‍മ്മത്തില്‍ ചാലിച്ചും, സാധാരണക്കാരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളുമായി കൂട്ടിയിണക്കിയും അവതരിപ്പിക്കാനുള്ള ജോസഫ് അച്ചന്റെ കഴിവ് ഒന്നു വേറേതന്നെയാണ്. നൂറുകണക്കിനു വീഡിയോപ്രസംഗങ്ങളിലൂടെ ഈ അëഗൃഹീതപ്രഭാഷകന്റെ വചന വ്യാഖ്യാനങ്ങള്‍ യൂ ട്യൂബില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക, നീയും നിന്റെ æടുംബവും രക്ഷ പ്രാപിക്കും' എന്ന നടപടി പുസ്തകത്തിലെ 16:31 വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ചിന്തകളാണ് æടുംബനവീകരണ ധ്യാനവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 9:30 മുതല്‍ വൈæന്നേരം 5:30 വരെയും, ഞായറാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5:30 വരെയുമാണ് ധ്യാനസമയം. യുവജനങ്ങള്‍ക്കും, സ്കൂള്‍æട്ടികള്‍ക്കുമുള്ള പ്രത്യേക ധ്യാനം ശനി, ഞായര്‍ ദിവസങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്. വചനസന്ദേശം, വി. æര്‍ബാന, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യ പ്രാര്‍ത്ഥന, കുമ്പസാരം, ഗാനപൂജ, ജപമാലപ്രാര്‍ത്ഥന, വി. æരിശിന്റെ വഴി എന്നിവയാണ് ധ്യാനദിവസങ്ങളിലെ ശുശ്രൂഷകള്‍. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ç എല്ലാദിവസവും ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

 

 

 

ധ്യാനത്തിന്റെ നടത്തിപ്പിനായി മൂന്നു പള്ളികളിലെയും വൈദികêടെ മേല്‍നോട്ടത്തില്‍ വിപുലമായ ഒê കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. കമ്മിറ്റിക്കുവേണ്ടി മലങ്കര പള്ളി പി. ആര്‍. ഓ. ഫിലിപ് ജോണ്‍ (ബിജു) അറിയിച്ചതാണീ വിവരങ്ങള്‍.#ോ ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. സജി മുക്കൂട്ട് 917 673 5318, റവ. ഫാ. റെന്നി കട്ടേല്‍ 847 312 7555, റവ. ഫാ. ഷാജി സില്‍വ 267 245 0231, റവ. ഫാ. ജേക്കബ് ജോണ്‍ 215 350 5884, ബിജു കുരുവിള 609 556 8338, ഫിലിപ് ജോണ്‍ 215 327 5052.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.