You are Here : Home / USA News

ചിക്കാഗോ ക്നാനായ യുവജനവേദിയുടെ പ്രവർത്തനോദ്ഘാടനം ഉജ്ജ്വലമായി

Text Size  

Story Dated: Saturday, February 11, 2017 02:16 hrs UTC

അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റിയുടെ പോക്ഷക സംഘടനയായ ക്നാനായ കാത്തലിക്ക് യുവജനവേദി ഓഫ് ചിക്കാഗോയുടെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 5 ഞായറാഴ്ച ഉജ്ജ്വലമായി നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക ദൈവാലയത്തിൽ യുവജനങ്ങൾക്ക് വേണ്ടിയുള്ള വി. കുർബ്ബാനയ്ക്ക് ശേഷം ഇടവകയുടെ ഹാളിൽ വച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്. യുവജനവേദിയുടെ പ്രസിഡണ്ട് അജോമോൻ പൂത്തുറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ഇടവക വികാരിയും ക്നാനായ റീജിയൺ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ സംഘടനയുടെ അടുത്ത രണ്ടു വർഷേത്തെക്കുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉണരുന്ന കെ സി എസിൽ നിറയുന്ന യുവത്വം എന്ന ആപ്തവാക്യവുമായി 2017-2018 വർഷത്തെ യുവജന വേദി യുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ട വേദിയിൽ ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയിൽ, വൈസ് പ്രസിഡണ്ട് സാജു കണ്ണമ്പള്ളി, ചിക്കാഗോ സെന്റ് മേരീസ് & സേക്രട്ട് ഹാർട്ട് ഇടവകളുടെ അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്, യുവജനവേദി അഡ്വൈസേർസ് ലിൻസൺ കൈതമലയിൽ, അരുൺ നെല്ലാമറ്റം എന്നിവർ പ്രസംഗിച്ചു.

 

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുല്ല യുവജനങ്ങളുടെ സന്ദേശങ്ങൾ അടങ്ങിയ വീഡിയോയുടെ പ്രദർശനം പരിപാടിയിൽ ശ്രദ്ധേയമായി. പ്രസിഡണ്ട് അജോമോൻ പൂത്തുറയിൽ, വൈസ് പ്രസിഡണ്ട് ഗീതു കുറുപ്പംപറമ്പിൽ, സെക്രട്ടറി സിമോണ കൊറ്റംകൊമ്പിൽ, ട്രഷറർ ഷാരു എള്ളങ്കിയിൽ , ജോ. സെക്രട്ടറി ആൽബിൻ പുളിക്കുന്നേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.