You are Here : Home / USA News

ഹൂസ്റ്റൺ സെന്റ് മേരീസിൽ 40 മണിക്കൂർ ആരാധനയും പുറത്തു നമസ്കാരവും

Text Size  

Story Dated: Saturday, February 11, 2017 02:18 hrs UTC

അനിൽ മറ്റത്തിക്കുന്നേൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറോനാ ദൈവാലയത്തിൽ 40 മണിയ്ക്കൂർ ആരാധനയും, പുറത്ത് നമസ്കാരവും, ദിവ്യകാരുണ്യ അത്ഭുത പ്രദർശനവും നടത്തപ്പെടുന്നു. ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായ മെത്രാൻ മാർ. ജോയി ആലപ്പാട്ട്, ക്നാനായ റീജിയൺ ഡയറക്ടർ ഫാ. തോമസ് മുളവനാൽ തുടങ്ങി നിരവധിപേർ, വിവിധ ദിവസങ്ങളിലായി കാർമികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങൾ, ഫെബ്രുവരി 17 വെള്ളിയാഴ്ച ആരംഭിച്ച് ഫെബ്രുവരി 19 ഞായറാഴ്ച അവസാനിക്കത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 17 ന് വൈകുന്നേരം ഏഴുമണിക്ക് വി. കുർബ്ബാനയോടെ 40 മണിക്കൂർ നീണ്ടു നിൽക്കുന്ന ആരാധനക്ക് തുടക്കമാകും. വിവിധ കൂടാരയോഗങ്ങളുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തപെടുന്ന ജപമാലകളും, കുരിശിന്റെ വഴികളും ആരാധനയുമൊക്കെയായി മുന്നോട്ടു പോകുന്ന തിരുക്കർമ്മങ്ങൾ, ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അഭി. ജോയി പിതാവിന്റെ മുഖ്യ കാര്മികത്വത്തിലുള്ള കുർബ്ബാനയോടേയും ദിവ്യകാരുണ്യ പ്രദിക്ഷണത്തോടെയുമാണ് പര്യവസാനിക്കുക.

 

 

 

ശനിയാഴ്ച 8 മണിക്കായിരിക്കും ചരിത്ര പ്രസിദ്ധമായ പുറത്തുനമസ്കാരം നടത്തപ്പെടുക. ഈ ദിവസങ്ങളിലുടനീളം സന്ദർശിക്കുവാൻ സാധിക്കത്തക്ക വിധത്തിൽ 100 ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളെപ്പറ്റിയും അത്ഭുതങ്ങളെപ്പറ്റിയും വിവരിക്കുന്ന പ്രദർശനവും സജ്ജീകരിക്കുന്നുണ്ട്. ഇടവക വികാരി ഫാ. സജി പിണർക്കയിലിന്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തിരുക്കർമ്മങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. ദിവ്യകാരുണ്യ നാഥനെ അടുത്തറിയുവാനും, അവനോടൊത്ത് സഹവസിച്ചുകൊണ്ട് , അവന്റെ കൃപയും കരുണയും അനുഭവിക്കുവാനുമായി ഏവരെയും ക്ഷണിക്കുന്നതായി വികാര. ഫാ. സജി പിണർക്കയിൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.