You are Here : Home / USA News

മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ കൈക്കാരന്‍മാരുടെ നിയമനവും സത്യ പ്രിതിജ്ഞയും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 13, 2017 03:42 hrs UTC

ചിക്കാഗോ : മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവക ദേവാലയത്തിലെ പുതിയ കൈക്കാരന്‍മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ജനുവരി 29-ന് ചാര്‍ജെറ്റെടുത്തു . സെന്റ് മേരീസ് ദേവാലയത്തിന്റെ അള്‍ത്താരയ്ക്കു മുന്നില്‍ വച്ച് റവ .മോണ്‍ തോമസ് മുളവനാല്‍ ചൊല്ലി കൊടുത്ത പ്രിതിജ്ഞ വാചകം ഏറ്റുചൊല്ലി കൈക്കാരന്‍മാരായ ടിറ്റോ കണ്ടാരപ്പള്ളി ,പോള്‍സണ്‍ കുളങ്ങര ,ജോയിച്ചന്‍ ചെമ്മാച്ചേല്‍ ,സിബി കൈതക്കത്തൊട്ടി ,ടോണി കിഴക്കേക്കുറ്റ് എന്നിവര്‍ വേദപുസ്തകം സാക്ഷിയാക്കി സത്യ പ്രിതിജ്ഞ ചെയ്തു. ഇടവകയുടെ സ്വത്തുക്കളും വരുമാനങ്ങളും വികാരി അച്ചനോട് ചേര്‍ന്നു കൂട്ടുത്തരവാദിത്വത്തില്‍ സൂഷിക്കുന്നതിനും , ഇടവകയ്ക്കുവേണ്ടി സേവന മനോഭാവത്തോടും, സഭാനിയമങ്ങള്‍ക്കു വിധേയമായും , വിശ്വസ്ഥയോടെയും, അല്‍മാര്‍ത്ഥതയോടും തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാനത്തിനു യോജിച്ച വിധി കഴിവു മുഴുവനും വിനിയോഗിച്ചുകൊള്ളാമെന്നു വി .സുവിശേഷം സാക്ഷിയായി ഇവര്‍ സത്യപ്രതിജ്ഞചെയ്തു.

 

ഇടവകയുടെ കൈക്കാര സ്ഥാനം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും, തങ്ങളെ ഈ ധൗത്യം ഏല്‍പ്പിച്ച ദൈവത്തിന് നന്ദി പറയുന്നുവെന്നും അവര്‍ അറിയിച്ചു. തുടര്‍ന്നു നടന്ന മറുപടി പ്രിസംഗത്തില്‍ മോണ്‍ തോമസ് മുളവനാല്‍ സ്ഥാനമൊഴിയുന്ന മുന്‍ ട്രസ്റ്റീസ് അംഗങ്ങളായിരുന്ന സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ,ബിനോയി പൂത്തറയില്‍ ,മനോജ് വഞ്ചിയില്‍ ,ജോയിസ് മറ്റത്തികുന്നേല്‍ (അക്കൗണ്ടന്റ്), ജോണിക്കട്ടി പിള്ളവീട്ടില്‍ (പിആര്‍ഒ) എന്നിയിവരുടെ സേവനത്തിനു നന്ദി പറയുകയും ,പ്രശംസാ ഫലകം നല്‍കി ആദരിക്കയും ചെയ്തു. വി .ബലിയര്‍പ്പണത്തെ തുടര്‍ന്ന് ദൈവദാസന്‍ മാര്‍ മത്തായി മാക്കില്‍ പിതാവിന്റെ നൂറ്റിമൂന്നാം ചരമ വാര്‍ഷികവും അനുസ്മരണ ശുശ്രുഷയും നടത്തപ്പെട്ടു. പുതിയ അക്കൗണ്ടന്റായി ജെയിംസ് മണ്ണാകുളത്തിലും , സെക്രട്ടറി സാബു മാടത്തിപ്പാറമ്പില്‍ , പബ്ലിക് റിലേഷന്‍ ഓഫീസര്‍ (പി.ആര്‍ .ഒ ) സ്റ്റീഫന്‍ ചൊള്ളമ്പേലിനേയും തെരഞ്ഞടുക്കപ്പെട്ടു . സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.