You are Here : Home / USA News

"യുവമോഹിനി' യൂത്ത് പേജന്റ് ഡിട്രോയിറ്റില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 14, 2017 02:37 hrs UTC

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന ഗ്ലോബല്‍ ഹിന്ദു സംഗമത്തില്‍ "യുവമോഹിനി' യൂത്ത് പേജന്റും നടത്തുന്നതാണ്. കണ്‍വന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 16-നും 25-നും മദ്ധ്യേ പ്രായമുള്ള യുവതീ-യുവാക്കള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. വിജയികളാകുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശംസാഫലകവും നല്‍കുന്നതാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാതാപിതാക്കള്‍ അവരുടെ 16-നും 25-നും മധ്യേ പ്രായമുള്ള കുട്ടികളെ ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിക്കണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷോളി നായര്‍ (248 410 2794), സുബാഷ് രാമചന്ദ്രന്‍ (248 494 1825) എന്നിവരുമായോ www.namaha.org സന്ദര്‍ശിക്കുകയോ ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.