You are Here : Home / USA News

ജി.കെ. പിള്ള മാഗ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, February 15, 2017 12:21 hrs UTC

ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ (മാഗ്) ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനായി ജി.കെ. പിള്ള ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ എം.എ. എബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ സുരേന്ദ്രന്‍ കോരന്‍, ബേബി മണക്കുന്നേല്‍, മാത്യു മത്തായി, മാഗ് പ്രസിഡന്റ് തോമസ്‌ ചെറുകര, സെക്രട്ടറി സുരേഷ് രാമകൃഷ്ണന്‍, ട്രഷറര്‍ ജോസഫ് കെന്നഡി എന്നിവര്‍ പങ്കെടുത്തു. ഹ്യൂസ്റ്റണിലെ പ്രമുഖ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ ജി.കെ. പിള്ള ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റീ ബോര്‍ഡ് അംഗം, എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.