You are Here : Home / USA News

കേരളാ കൺവൻഷൻ പ്രവാസി പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, February 17, 2017 01:38 hrs UTC

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവൻഷൻ മെയ് മാസം ഇരുപത്തിയേഴിനു ആലപ്പുഴ ലെക് പാലസ് റിസോർട്ടിൽ നടത്താനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടു പോകുന്നു. രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികൾ പങ്കെടുക്കുന്നതാണ്. മാധ്യമ,ചലച്ചിത്ര, സാഹിത്യ,പുരസ്കാരം തുടങ്ങി നിരവധി പരിപാടികൾ കേരളാ കൺ വൻഷനോടനുബന്ധിച്ചു നടത്തും.ഫൊക്കാന കേരളം സർക്കാരുമായി ചേർന്ന് ലോകമലയാളികളെ കേരളത്തിന്റെ ഭൂപടത്തിലേക്കു ആകർഷിക്കുന്ന പ്രോജക്ടിന് ഫൊക്കാനാ രൂപം നൽകി കഴിഞ്ഞു . കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്കുപോലും ആവേശം പകരുന്ന വികസന പരിപാടികളും പ്രായോഗിക നിര്‍ദ്ദേശങ്ങളുമാണ് ഫൊക്കാന മുന്നോട്ടു വച്ചിട്ടുള്ളത്.

 

 

 

അമേരിക്കയില്‍ സാമ്പത്തിക മികവോടെ താമസിക്കുന്ന മലയാളികള്‍ക്ക് കേരളവുമായുള്ള ആത്മബന്ധം സുദൃഢമാക്കുന്നതിന് വ്യക്തമായ അടിസ്ഥാന കര്‍മ്മ പരിപാടികളുമായി സജീവമായി മുന്‍പോട്ട് നീങ്ങുകയാണ് ഫൊക്കാനയുടെ ലക്‌ഷ്യം.ഫൊക്കാനയുടെ പുതിയ കമ്മിറ്റി അധികാരത്തിൽ വന്നതിനു ശേഷം സുപ്രധാനമായ ചില വിഷയങ്ങളിൽ കേരള മുഖ്യമന്ത്രിയുമായി ചർച്ച നാടത്തുകയും പരിഹാരം ഉണ്ടാക്കുകയും ചെയ്‌തു. പ്രവാസികളുടെ ഇന്ത്യയിലെ ഭൂമി, കെട്ടിടം, മറ്റ് വസ്തുവകകള്‍ പലവിധത്തില്‍ അന്യാധീനമായി തീരുന്നു. പല തട്ടിപ്പ്, വെട്ടിപ്പ് രീതികളില്‍ അവരുടെ പ്രോപ്പര്‍ട്ടിയും വരുമാനവും നഷ്ടമാവുന്നു. പ്രവാസികളുടെ പ്രോപ്പര്‍ട്ടി ക്രയ വിക്രയങ്ങള്‍ പ്രയാസമായി തീരുന്നു. അതുപോലെ വലിയ ഈ പാസ്പോർട്ട് വലിയ പ്രശ്നം ആയി പ്രവാസികളുടെ മുന്നിൽ നിൽക്കുന്നു. ഇത്തരം പ്രശ്നങ്ങളിൽ അകപ്പെട്ട പ്രവാസികളെ ഫൊക്കാനയുടെ നേതൃത്വത്തിൽ ഒന്നിപ്പിക്കുകയും പ്രവാസി ട്രിബുണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകയും ,കേസുകൾ നടത്തുവാനും,അനുബന്ധമായ സഹായങ്ങൾ ചെയ്തു നൽകുവാനും ഒരു പാലമായി ഫൊക്കാന പ്രവർത്തിക്കുവാനും തീരുമാനിച്ചു.ഇതിനു ശാശ്വതമായ പരിഹാരം കാണുക എന്നതാണ് പ്രധാനം.

 

 

 

സാങ്കേതിക വിദ്യ ഏറ്റവും മെച്ചപ്പെട്ട ഈ കാലത്തു ഓൺലൈൻ സംകേതങ്ങൾ ഉപയോഗിച്ച് വസ്തു കെട്ടിട നികുതികൾ പ്രവാസികൾക്ക് ഓൺ ലൈൻ ആയി കരം കൊടുക്കുവാൻ ഉള്ള നിർദേശം കൂടി ഫൊക്കാന മുന്നോട്ടു വയ്ക്കുന്നുണ്ട്.ഈ വിഷയത്തിൽ ശാശ്വതമായ തീരുമാനം എടുപ്പിക്കുവാൻ കേരളാ,കേന്ദ്ര ഗവൺമെന്റു കളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും. അമേരിക്കൻ മലയാളികൾക്ക് കേരള സർക്കാരിന്റെ മാലിന്യ നിർമാർജന പദ്ധതി ,ഹരിത കേരളം പദ്ധതി തുടങ്ങിയവയുമായി സഹകരിക്കുവാനും അമേരിക്കൻ മലയാളികൾക്ക് അതിൽ പങ്കാളികൾ ആകുവാനും സാധിക്കുന്ന തരത്തിൽ പ്രോജക്ടുകളായി തിരിച്ചു പ്രവാസികൾക്ക് അവരവരുടെ പഞ്ചായത്തുകളിൽ പദ്ധതിയുമായി സഹകരിക്കുവാനുള്ള അവസരം നൽകണം എന്നുംഫൊക്കാന ആവശ്യപ്പെട്ടു. ഫൊക്കാനാ കേരളാ കൺ വൻഷൻ മെയ് ഇരുപത്തി ഏഴിന് കേരളത്തിലെ ഏറ്റവും മികച്ച റിസോർട്ടുകളിൽ ഒന്നായ ആലപ്പുഴ ലേക്ക് പാലസ് കൺ വൻഷൻ സെന്ററിൽ വച്ച് നടത്തുവാൻ ഫൊക്കാനയുടെ എക്സികുട്ടീവ് കമ്മിറ്റി തീരുമാനം എടുക്കുമ്പോൾ ഫൊക്കാനയുടെ തുടർ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടു കൊണ്ടുപോകുകയും ,മറ്റു മേഖലയിലും ഫൊക്കാനയുടെ പദ്ധതികൾ എത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്.ജീവകാരുണ്യം,ഭാഷയ്‌ക്കൊരു ഡോളർ ,മറ്റു പദ്ധതികൾ,വ്യക്തിഗത പദ്ധതികൾ ,ഇവയെല്ലാം ഫൊക്കാന നടിപ്പിലാക്കും

 

 

 

.രണ്ടു വർഷത്തിനുള്ളിൽ ഫൊക്കാന ഈ രംഗത്തു നടപ്പിലാക്കുന്ന പദ്ധതികളുടെ ഉത്ഘടനവും ഫൊക്കാനാ കേരളാ കൺ വൻഷനോടനുബന്ധിച്ചു നടക്കും .കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,ഓ.രാജഗോപാൽ എം എൽ എ, തോമസ് ചാണ്ടി എം എൽ എ,രാജു എബ്രഹാം എം എൽ എ, വി ഡി സതീശൻഎം എൽ എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ,പി.സി വിഷ്ണു നാഥ്‌എം എൽ എ, തുടങ്ങി രാഷ്ട്രീയ നേതാക്കൾ ,ചലച്ചിത്ര രംഗത്തെ പ്രതിഭകൾ ,സാഹിത്യരംഗത്തെ പ്രഗത്ഭർ ,തുടങ്ങി നിരവധി വ്യക്തികളെ പങ്കെടുപ്പിച്ചു ഫൊക്കാനാ കേരളാ കൺവൻഷൻ ഒരു ചരിത്ര സംഭവംആക്കുകയാണ് ലക്ഷ്യമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്,ട്രെഷറർ ഷാജി വർഗീസ് ,എക്സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടൻ,ട്രസ്റ്റി ബോർഡ് ചെയര്മാന് ജോർജി വർഗീസ് ,ഫൗണ്ടേഷൻ ചെയര്മാന് പോൾ കറുകപ്പിള്ളിൽ ,വിമൻസ് ഫോറം ചെയര്പേഴ്സൻ ലീലാ മാരേട്ട് ,മറ്റു എക്സികുട്ടീവ് അംഗംങ്ങൾ എന്നിവർ സംയുക്‌ത പ്രസ്താവനയിൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.