You are Here : Home / USA News

ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷന് നവ നേതൃത്വം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, February 18, 2017 01:06 hrs UTC

ഫിലാഡൽഫിയ: കഴിഞ്ഞ നാലു പതിറ്റാണ്ടു കാലത്തോളമായി ഫിലാഡൽഫിയ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന നോർത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ഫിലാഡൽഫിയ ശ്രീനാരായണ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കെ.എൻ .രാജൻ കുട്ടി (പ്രസിഡണ്ട് ) , പ്രസാദ് കൃഷ്ണൻ (ജനറൽ സെക്രട്ടറി ), പ്രസന്ന പണിക്കർ (ട്രഷറർ ) , സുജിത് ശ്രീധർ (വൈസ് പ്രസിഡണ്ട് ) , രാജസിംഹൻ രാരപ്പൻ (ജോയിന്റ് സെക്രട്ടറി ) , അനുരേഖ രാജീവ് (ജോയിന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഗുരുദേവ മന്ദിരം ഹാളിൽ പ്രസിഡണ്ട് ശ്രീനിവാസൻ ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ . ജെയ്‌മോൾ ശ്രീധർ സ്വാഗതവും ട്രഷറർ മ്യൂണിക് ഭാസ്കർ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് , ശ്രീ. രാജൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതി ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കുകയുണ്ടായി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.