You are Here : Home / USA News

മാര്‍ത്തോമ്മാ യുവജനസഖ്യം മിഡ്-വെസ്റ്റ് റീജിയണ് പുതിയ നേതൃത്വം

Text Size  

Story Dated: Saturday, February 18, 2017 01:27 hrs UTC

അലന്‍ ചെന്നിത്തല

ചിക്കാഗോ: മാര്‍ത്തോമ്മാ യുവജനസഖ്യം നോര്‍ത്ത്- അമേരിക്കന്‍ ഭദ്രാസനത്തിന്റെ മിഡ്-വെസ്റ്റ് റീജിയണ് പുതിയ ചുമതലക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടു. റീജിയണില്‍ ഉള്‍പ്പെടുന്ന വിവിധ യുവജനസഖ്യം ശാഖകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട റീജിയണല്‍ പ്രതിനിധികളുടെ സമ്മേളനമാണ് 2017-2020 ലേക്കുള്ള റീജിയണല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തത്. റീജിയണല്‍ പ്രസിഡന്റായി ചിക്കാഗോ മാര്‍ത്തോമ്മാ പള്ളി വികാരി റവ.എബ്രഹാം സ്‌കറിയ, വൈസ് പ്രസിഡന്റായി സുനിനാ ചാക്കോ(ചിക്കാഗോ മാര്‍ത്തോമ്മാ ചര്‍ച്ച്), സെക്രട്ടറിയായി ഷാലന്‍ ജോര്‍ജ്(ഡിട്രോയിറ്റ്-മാര്‍ത്തോമ്മാ ചര്‍ച്ച്) ട്രഷറര്‍ സന്ദീപ് ജോര്‍ജ്(ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ചര്‍ച്ച്) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആരാധന, പഠനം, സാക്ഷ്യം, സേവനം എന്നീ ലക്ഷ്യങ്ങളില്‍ അധിഷ്ഠിതമായ മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുവാന്‍ പുതിയ പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തുമെന്ന് റീജിയണല്‍ ചുമതലക്കാര്‍ അറിയിച്ചു.

 

മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മനസ്സ് ഭീകരമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യുവസമൂഹത്തിന് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയണമെന്ന് റീജിയണല്‍ കമ്മറ്റി ആഹ്വാനം ചെയ്തു. മിഡ് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെടുന്ന യുവജനസഖ്യം ശാഖകളെ ഉള്‍പ്പെടുത്തികൊണ്ട് വിവിധ സമ്മേളനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പഠന കളരികള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് പുതിയ ചുമതലകള്‍ അറിയിച്ചു. റീജിയണിന്റെ പുതിയ ചുമതലക്കാര്‍ക്ക് മിഡ്-വെസ്റ്റ് റീജിയണിന്റെ മുന്‍കാല നേതാക്കളും ചുമതലക്കാരും ആശംസകളും അഭിനന്ദങ്ങളും നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.