You are Here : Home / USA News

"കാറബ്രാം 2017" - ഇന്ത്യ പവലിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Saturday, February 18, 2017 08:59 hrs UTC

- ജയശങ്കർ പിള്ള ചെയർമാൻ,ജസ്‌വീന്ദർ സിങ് വൈസ് ചെയർമാൻ

 

ഒന്റാരിയോ : ബ്രാംപ്റ്റണ് സിറ്റിയുടെ ആഭിമുഘ്യത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി നടത്തി വരാറുള്ള "കാറബ്രാം" മൾട്ടി കൾച്ചറൽ ആഘോഷങ്ങളുടെ 2017 വർഷത്തെ നടത്തിപ്പ് തിയതിയും വിവിധ രാജ്യങ്ങൾ പ്രതിനിധീകരിക്കുന്ന പാവലിയനുകളുടെ ഭാരവാഹികളെയും "കാറബ്രാം" 2017,2018 വർഷത്തേക്കുള്ള ഡയരക്ടര് ബോർഡ് അംഗങ്ങളെയും ഫെബ്രുവരി 15 നു ബ്രാംപ്ടനിൽ യൂണിഫാർ ആഡിറ്റോറിയത്തിൽ കൂടിയ ബ്രാംറ്റൺ സിറ്റിയുടെ യോഗം തിരഞ്ഞെടുത്തു.ശ്രീമതി ആഞ്ജലീന ജോൺസൺ ചെയർമാൻ ആയുള്ള ഡയറക്ടർ ബോർഡ്അംഗങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളുടെ പ്രതിനിധീകരിക്കുന്ന സമിതിയിലേക്കും തിരഞ്ഞെടുപ്പ് നടന്നു, ഇന്ത്യ പവലിയന്റെ ചെയർമാൻ ആയി ജയശങ്കർ പിള്ളയെയും,വൈസ് ചെയർമാൻ ആയി ജസ്‌വീന്ദർ സ്റാസ്‌ നെയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു.

 

 

 

ഫെബ്രുവരി 15 നു വൈകിട്ട് 6 മണിമുതൽ 10 മാണി വരെ നടന്ന യോഗത്തിൽ 2016 വർഷത്തെ വരവ് ചെലവ് കണക്കുകൾ കമ്മിറ്റിയിൽ അവതരിപ്പിച്ചു അംഗീകരിച്ചു.വരുന്ന രണ്ടു വേഷങ്ങളിലേക്കുള്ള ഭാരവാഹികളെ വോട്ടിനിട്ട് തിരഞ്ഞെടുക്കുകയും ഉണ്ടായി,ചൈന,നേപ്പാൾ,ഇറ്റലി,കാനഡ,ആഫ്രിക്ക,കരീബിയൻ,ഹവായ്,ഈലം,അയർലൻഡ്,ഫിലിപ്പീൻസ്,പോർച്ചുഗീസ് ,ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെയും തിരഞ്ഞെടുത്തു. ഇന്ത്യൻ പവലിയനുകളിലേക്കുള്ള മറ്റു ഭാരവാഹികളെ പിന്നീട് അറിയിക്കും എന്ന് ചുമതലയേറ്റ ജയ് പിള്ള അറിയിച്ചു.ബ്രാംപ്ടൻ സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായി ആണ് ഒരു മലയാളി ഇന്ത്യ പാവലിയന്റെ നേതൃസ്ഥാനത്തേക്ക് വരുന്നത്. "സൗത്ത് ഏഷ്യൻ കനേഡിയൻസ് ഹെൽത്ത് ആൻഡ് സോഷ്യൽ സർവീസിന്റെ (SACHSS) നീണ്ടകാല പ്രവർത്തകർ കൂടി ആണ് ജയ് പിള്ളയും ,ജസ്വീന്ദർ സിങ്ങും. കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി കാനഡയിലെ വിവിധ സർക്കാർ, സ്ഥാപനങ്ങളിലും (കനേഡിയൻ ബ്ലഡ്,ടെറി ഫോക്സ്,കിഡ്‌നി ഫൗണ്ടേഷൻ),സന്നദ്ധ സംഘടനകളിലും(ഡൗൺ ടൗൺ മലയാളി,വേൾഡ് മലയാളി,ഇൻഡോ അമേരിക്കൻ പ്രെസ്സ്,ഇന്റർനാഷണൽ പ്രെസ്സ് ഇൻസ്റ്റിറ്റ്യൂട്ട്) )സാമൂഹിക സേവനം നടത്തി വരുന്ന ജയ് ഇൻഡോ കനേഡിയൻ പ്രസ്സ് ക്ലബ് ചെയർമാനും ,മാധ്യമ പ്രവർത്തകനും കൂടിയാണ്.

 

 

 

ഇന്ത്യയിലും,വിദേശത്തും നിരവധി ഗസൽ ഷോകൾ അവതരിപ്പിച്ചിട്ടുള്ള ജസ്വീന്ദർ മികച്ച ഗായകനും,തബലിസ്റ് കൂടിയാണ്.ഖൽസ എന്ന സാമൂഹിക സഗടനയുടെ പ്രവർത്തകൻ കൂടി ആണ് സ്‌റാർ . 2017 ജൂലൈ 7 .8 9 തീയതികളിൽ ബ്രാംപ്റ്റണിൽ നടക്കുന്ന കാറാബ്‌റാമിലേക്കു എല്ലാ കാല കാരന്മാരുടെയും,വ്യവസായ വാണിജ്യ മുതൽമുടക്ക് കാരേയും,ഭാരവാഹികൾ ഹാർദ്ദവമായി സ്വാഗതം ചെയ്തു.ഇന്ത്യയുടെ വിവിധ സംസ്കാരവും,കലയും,ചരിത്രവും,രുചികളും എല്ലാം അണിനിരക്കുന്ന ഒരു വൻ ആഘോഷം ആയിരിക്കും"കാറബ്രാം 2017" ഭാരവാഹികൾ അഭിപ്രയപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.