You are Here : Home / USA News

ഗാര്‍ലന്റ് ഐ.എസ്.ഡി. പ്രസംഗ മത്സരം- ഒന്നാംസ്ഥാനം ജോതം സൈമണ്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 20, 2017 01:54 hrs UTC

ഡാളസ്: ഗാര്‍ലന്റ് ഇന്‍ഡിപെഡന്റ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്പീച്ച് കോമ്പിറ്റേഷനില്‍ ഏഴാം ഗ്രേഡ് വിദ്യാര്‍ത്ഥിയായ ജോതം സൈമണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ ഫൈനലിലെത്തിയ 16 വിദ്യാര്‍ത്ഥികളെ പിന്തള്ളിയാണ് ജോതം സൈമണ്‍ വിജയ കീരടമണിഞ്ഞത്. യൂണിവേഴ്‌സിറ്റി ഇന്റര്‍ സെക്കാലാസ്റ്റിക്ക് ലീഗ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ ജാക്ക്‌സണ്‍ ടെക്‌നോളജി മിഡില്‍ സ്‌ക്കൂള്‍ പ്രതിനിധിയായാണ് ജോതം പങ്കെടുത്തത്. പഠനത്തിലും, സംഗീത ഉപകരണങ്ങളിലും, സ്‌പോര്‍ട്‌സിലും ഒരേ പോലെ താല്‍പര്യം പ്രകടിപ്പിക്കുന്ന, ഇവിടെ ജനിച്ചു വളര്‍ന്ന ജോതം മലയാള ഭാഷ വായിക്കുന്നതിനും, പ്രസംഗിക്കുന്നതിനും കഴിവു തെളിയിക്കുന്ന വിദ്യാര്‍ത്ഥിയാണ്. ഗാര്‍ലന്റില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശികളായ പുലിക്കോട്ടില്‍ ബാബു-ലിജി ദമ്പതികളുടെ മൂത്തമകനാണ് ജോതം- ജോവാന്‍ ഇളയ സഹോദരിയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.