You are Here : Home / USA News

ഡാളസ്സില്‍ ജോബ് ഫെയര്‍ മാര്‍ച്ച് 6ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 21, 2017 01:43 hrs UTC

ഡാളസ്: മാര്‍ച്ച് 6 തിങ്കളാഴ്ച ഡാളസ്സില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. മോക്കിങ്ങ് ബേഡ് ഡബിള്‍ടി ഹോട്ടലിലാണ്. ഡാളസ്- ഫോര്‍ട്ട വര്‍ത്തിലെവിവിധ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗ്യരായ തൊഴില്‍ അന്വേഷകരെ കണ്ടെത്തുന്നതിനുള്ള ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ 2 വരെയാണ് സമയം. ഇന്റര്‍വ്യൂവിന് വരുന്നവര്‍ നേരത്തെ റജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ കോസ്റ്റ് റ്റു കോസ്റ്റ് കാരിയര്‍ ഫെയര്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അര്‍ഹരായവര്‍ക്ക് നിയമനോത്തരവ് തല്‍സമയം തന്നെ നല്‍കുന്നതാണ്. ഇത്തരം ജോബ് ഫെയറിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്നതാണ് സംഘാടകരെ ഇതിന് പ്രേരിപ്പിക്കുന്നത്. Address Doubletree by hilton Dallas. Love Field, 3300 W.Mockingbird Lane Dallas, TX-75235

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.