You are Here : Home / USA News

ചിക്കാഗോ, മിസിസ്സാഗാ രൂപതകള്‍ 2017 യുവജനവര്‍ഷമായി ആചരിക്കുന്നു

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Tuesday, February 21, 2017 02:00 hrs UTC

2017 യുവജനവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് യു.എസിലെയും, കാനഡായിലേയും രണ്ടു സീറോമലബാര്‍ രൂപതകള്‍ യുവജന ശാക്തീകരണം ലക്ഷ്യമിടുന്നു. ആഗോള സഭയുടെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളുടെ നാനാവിധത്തിലുള്ള കഴിവുകളും, ഊര്‍ജ്ജവും സമൂഹത്തിനും സഭയ്ക്കും ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള ഈ രൂപതകളുടെ പരിശ്രമം ശ്ലാഘനീയമാണ്. ഇതിനായി മുന്നോട്ടു വന്നിരിക്കുന്നത് ഇന്‍ഡ്യയ്ക്ക് വെളിയില്‍ ആദ്യമായി സ്ഥാപിതമായ (2001) ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയും, കാനഡായില്‍ മിസിസ്സാഗാ കേന്ദ്രമായി 2015 ല്‍ രൂപീകൃതമായ സെ. അല്‍ഫോന്‍സാ സീറോമലബാര്‍ എക്‌സാര്‍ക്കേറ്റുമാണ്.

 

 

ഡയോസിഷന്‍ യൂത്ത് അപ്പസ്‌തോലേറ്റിന്റെ നേതൃത്വത്തില്‍ (ഡി. വൈ. എ) ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തും, ഓക്‌സിലറി ബിഷപ് മാര്‍ ജോയി ആലപ്പാട്ടും നേതൃത്വം നല്കുന്ന ചിക്കാഗോ രൂപത 2017 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ യുവജനവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മപദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. യുവജനശക്തി തിരിച്ചറിഞ്ഞ് അതു നല്ലവഴിയ്ക്ക് തിരിച്ചുവിടാനാണ് മാര്‍ ജോസ് കല്ലുവേലില്‍ നയിക്കുന്ന സെ. അല്‍ഫോന്‍സാ സീറോമലബാര്‍ എക്‌സാര്‍ക്കേറ്റും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ബ്രഹത്തായ പരിപാടികളിലൂടെ ശ്രമിക്കുന്നത്. 2018 ഒക്ടോബര്‍ മാസത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ റോമില്‍ നടക്കാനിരിക്കുന്ന യുവജന സിനഡിന്റെ വെളിച്ചത്തിലാണ് രണ്ടു രൂപതകളും യുവജനവര്‍ഷം ആചരിക്കുന്നത്.

 

 

ആഗോളതലത്തിലുള്ള ബിഷപ്പുമാരുടെ സാധാരണ സിനഡ് 2018 ഒക്ടോബറില്‍ യുവജനങ്ങളുടെ വിശ്വാസവും, ദൈവവിളിയുടെ വിവേചനവും എന്ന പ്രമേയം വിശദമായി ചര്‍ച്ച ചെയ്യും. ഇതിനുള്ള ശാസ്ത്രീയമായ തയ്യാറെടുപ്പിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ യുജനങ്ങള്‍ക്കായി ജനുവരിയില്‍ പ്രസിദ്ധീകരിച്ച കത്തിന്റെ ആരംഭത്തില്‍ യുവാക്കളോട് പാപ്പ പറയുന്ന വാക്കുകള്‍ വളരെ ശ്രദ്ധേയമാണ്. "നിങ്ങള്‍ സഭയുടെ ശ്രദ്ധാകേന്ദ്രമാകണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എപ്പോഴും വസിക്കുന്നു. ഇന്ന് ഞാന്‍ അവതരിപ്പിക്കുന്ന ആമുഖരേഖ നിങ്ങള്‍ക്കൊരു വഴികാട്ടി ആയി തീരും എന്ന് എനിçറപ്പുണ്ട്.' ഉല്‍പത്തി പുസ്തകത്തിലെ 12:1 വാക്യം ഉദ്ധരിച്ചുകൊണ്ട് പാപ്പ തുടരുന്നു. കര്‍ത്താവ് അബ്രാമിനോട് അരുളിച്ചെയ്ത വാക്കുകള്‍ എന്റെ ഓര്‍മ്മയില്‍ വരുന്നു. “നിന്‍െറ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക”.

 

 

ഇതേ വാക്കുകളാണ് എനിക്ക് നിങ്ങളോടും പറയാനുള്ളത്. യുവജനങ്ങളുടെ സമര്‍പ്പണത്തിലൂടെ മെച്ചപ്പെട്ട ലോകം പടുത്തുയര്‍ത്താനാæമെന്ന് പാപ്പ കത്തില്‍ പ്രത്യാശിക്കുന്നു. യുവജനങ്ങള്‍ ഇന്നത്തെ ലോകത്തില്‍, വിശ്വാസവും, ദൈവവിളിയും, അജപാലനനടപടികള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായിട്ടാണ് ഫ്രാന്‍സിസ് പാപ്പ അവതരിപ്പിച്ച രേഖ പ്രതിപാദിക്കുന്നത്. യുവതകള്‍ക്കുള്ള പ്രത്യേക ചോദ്യാവലിയില്‍നിന്നും ശേഖരിക്കുന്ന വസ്തുതകള്‍ 2018 ലെ സിനഡിന് ചര്‍ച്ചാവിഷയമാകും. “നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്” എന്നുള്ള ആപ്തവാക്യമാണ് ചിക്കാഗോ രൂപതയുടെ യുവജനവര്‍ഷത്തിന്റെ ചിന്താവിഷയം. ഈ ലോകത്തെയും അതിന്റെ ഭാഗമായ സമൂഹങ്ങളെയും, സഭകളെയും കൈപിടിച്ചു മുന്‍പോട്ടു നയിക്കേണ്ടത് ഭാവിയുടെ വാഗ്ദാനങ്ങള്‍ എന്നു മുതിര്‍ന്നവര്‍ വിശേഷിപ്പിക്കുന്ന യുവജനങ്ങളാണ്. എന്നാല്‍ മുതിര്‍ന്നവര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നതല്ലാതെ സഭയില്‍ യുവജനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയോ, ഭരണസമിതികളില്‍ അവരെ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല.

 

 

മുതിര്‍ന്നവരുടെ കൊതി തീര്‍ന്നിട്ടുവേണ്ടേ ചെങ്കോലും കിരീടവും അടുത്തതലമുറയ്ക്ക് കൈമാറാന്‍. മൂന്നു ഘട്ടങ്ങളായാണ് ചിക്കാഗോ രൂപത യുവജനശാക്തീകരണം ലക്ഷ്യമിടുന്നത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള ആദ്യ ഘട്ടത്തില്‍ യുവജനങ്ങള്‍ക്ക് ദൈവത്തോടും, തങ്ങളുടെ സഹോദരങ്ങളോടുമുള്ള വ്യക്തിബന്ധം ശക്തിപ്പെടുത്തുന്നതിനുതæന്ന കര്‍മ്മപരിപാടികളായിരിക്കും നടപ്പാക്കുക. മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള രണ്ടാം ഘട്ടത്തില്‍ ജനറേഷന്‍ ഗ്യാപ് ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അമേരിക്കയില്‍ ഇപ്പോള്‍ മൂന്നും നാലും തലമുറകള്‍ നമ്മുടെ ആരാധനാലയങ്ങളിലും സമൂഹത്തിലും ഉണ്ട്. വിവിധ കാഴ്ചപ്പാടുകളും, ചിന്താഗതികളുമുള്ള ഈ നാലുതലമുറകളെ സ്‌നേഹത്തിലും, സമാധാനത്തിലും ഒന്നിപ്പിക്കുന്നതിëള്ള ക്രമീകരണങ്ങള്‍ ഇടവകാതലത്തിലും, രൂപതാതലത്തിലും നടപ്പിലാക്കും.

 

 

മൂന്നമത്തെ ഘട്ടം എന്നതുകൊണ്ടുദ്ദേശിക്കുന്നത് യുവാക്കള്‍ തങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ തങ്ങള്‍ ജീവിക്കുന്ന പൊതുസമൂഹവുമായി ഇഴുകിചേര്‍ന്ന് ക്രൈസ്തവമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിëം, സ്‌നേഹത്തിലൂന്നിയുള്ള കാരുണ്യപ്രവൃത്തികളും, സേവനങ്ങളും മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുത്തുകൊണ്ട് ക്രിസ്തുവിന്റെ പാത പിന്തുടരാനുമുള്ള പ്രചോദനം യുവജനങ്ങള്‍ക്ക് നല്‍കുക എന്നതാണ്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണിതു ലക്ഷ്യമിടുന്നത്. മുകളില്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ സാധിക്കുന്നതിനും, കര്‍മ്മപദ്ധതികള്‍ നടപ്പിലാക്കുന്നതിനും അതിന്റെ പരിണതഫലങ്ങള്‍ മറ്റുള്ള സഭാസമൂഹങ്ങളിലേക്ക് എത്തിച്ചുകൊടുçന്നതിനുമായി ചിക്കാഗൊ രൂപത പ്രതിമാസ ന്യൂസ് ലറ്റര്‍ ജനുവരി മാസം മുതല്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇടവക തലത്തിലും രൂപതാ തലത്തിലും നടപ്പിലാക്കാനുദ്ദേശിçന്ന പ്രതിമാസ കര്‍മ്മപരിപാടികള്‍ ഇതില്‍ അക്കമിട്ടു പറഞ്ഞിട്ടുണ്ടാവും. യുവജനങ്ങളും, മുതിര്‍ന്നവരും വൈദികരും, കൈക്കാരന്മാരും മതാധ്യാപകരും ഒന്നുചേര്‍ന്ന് കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുകയും, അവ ഘട്ടം ഘട്ടമായി നടപ്പിലാക്കുകയും വേണം.

 

യുവജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടൂള്ള ഒê പ്രവര്‍ത്തനശൈലി ഓരോ ഇടവക/മിഷന്‍ തലത്തിലും കെട്ടിപടുക്കേണ്ടതുണ്ട് യഥാര്‍ത്ഥ വിജയം കണ്ടെത്തണമെങ്കില്‍. യുവജനവര്‍ഷത്തിന്റെ ഉത്ഘാടനം ചിക്കാഗൊ രൂപതയിലെ വിവിധ ഇടവകകളിലും, മിഷനുകളിലും ജനുവരി മാസത്തില്‍ നടന്നു. ഡാലസ് സെ. തോമസ്, ഡിട്രോയിറ്റ് സെ. തോമസ്, കോറല്‍ സ്പ്രിംഗ്‌സ് ആരോഗ്യമാതാ, ന്യൂജേഴ്‌സി പാറ്റേഴ്‌സണ്‍ സെ. ജോര്‍ജ്, സാക്രമെന്റോ ഇന്‍ഫന്റ് ജീസസ്, ന്യൂജേഴ്‌സി സോമര്‍സെറ്റ് സെ. തോമസ്, ഹ്യൂസ്റ്റണ്‍ സെ. ജോസഫ്, ഫിലാഡല്‍ഫിയാ സെ. തോമസ് എന്നീ ഇടവകകളില്‍ ജനുവരി മാസത്തില്‍ തന്നെ യുവജനവര്‍ഷാചരണത്തിന് തിരി തെളിച്ചു. ഫിലാഡല്‍ഫിയാ സീറോമലബര്‍ പള്ളിയില്‍ നടന്ന ലളിതമായ ഉത്ഘാടനചടങ്ങിന് വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി നേതൃത്വം നല്‍കി. ഇടവകയിലെ യുവജന ഫോറവും, ഡി വൈ. എ. ഭാരവാഹികളും തദവസത്തില്‍ പങ്കുചേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.