You are Here : Home / USA News

നാലു പതിറ്റാണ്ടിന്റെ സൗഹൃദസംഗമം ഫെബ്രുവരി 26 ന്

Text Size  

Story Dated: Wednesday, February 22, 2017 12:07 hrs UTC

ജോജോ തോമസ്-ന്യൂയോര്‍ക്ക്

 

തൃക്കാക്കര ഭാരത് മാതാ കോളേജില്‍ 40 വര്‍ഷങ്ങള്‍ക്ക്(1977-1979) മുന്‍പ് പരിചയപ്പെട്ട്, പങ്കിട്ട സുഹൃദ്ബന്ധങ്ങള്‍ നാല് പതിറ്റാണ്ട് പിന്നിട്ട് ഫെബ്രുവരി 26ന് ഞായറാഴ്ച രാവിലെ 11 മണിക്ക് അതേ കലാലയത്തില്‍ അവര്‍ വീണ്ടും ഒരുമിക്കുന്നു. കേരളത്തിലും ലോകമെങ്ങും വ്യാപിച്ച ഈ സുഹൃദ് വലയം ഒരുമിച്ചു കൂടുവാനുള്ള ആഗ്രഹം ഇപ്പോഴത്തെ ഭാരത് മാതാ കോളേജ് മാനേജറും, ഡയറക്ടറുമായ ഫാദര്‍: ജേക്കബ് പാലക്കാപ്പിള്ളിയുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹം അകമഴിഞ്ഞ സന്തോഷത്തോടെ കോളേജ് ഓഡിറ്റോറിയത്തില്‍ ഈ സുഹൃദ് സംഗമം നടത്തുവാന്‍ അനുവദിച്ചത് നന്ദിപൂര്‍വ്വം സ്മരിക്കുന്നു. കാലയവനികയ്ക്കുള്ളില്‍ അനശ്വരമായ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന കോളേജ് ക്യാമ്പസും, ക്ലാസ്സു മുറികളും, അവിസ്മരണീയ മുഹൂര്‍ത്തങ്ങളും, സുഖ-ദു:ഖ നിമിഷങ്ങളും സമ്മാനിച്ച ആ സരസ്വതി വിദ്യാലയം ഈ അപൂര്‍വ്വ പുനസമാഗമത്തിനു സാക്ഷിയാകുന്നു. സ്ഥലം: ഭാരത് മാതാ കോളേജ് ഓഡിറ്റോറിയം, തൃക്കാക്കര.

സമയം: 11 AM  3 PM തീയതി: ഫെബ്രുവരി 26, ഞായറാഴ്ച.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. Roy George-Phone: 938-842-4211 B.Ramesh-Phone: 949-571-4986

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.