You are Here : Home / USA News

നടിക്കു നേരെയുണ്ടായ ആക്രമണം:വേൾഡ് മലയാളി കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തി

Text Size  

Story Dated: Friday, February 24, 2017 12:38 hrs UTC

ജിനേഷ് തമ്പി ന്യൂജഴ്സി:നടിക്കു നേരെയുണ്ടായ ആക്രമണത്തിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയനും മറ്റു പ്രവിൻസുകളിൽ നിന്നുള്ള ഭാരവാഹികളുംശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.മലയാളികളുടെ പ്രിയപ്പെട്ട നടി നേരിട്ട അതി ദാരുണവും, നീചവുമായ ആക്രമണത്തിൽ നൂറു ശതമാനം സാക്ഷരതാ അവകാശപെടുന്ന കേരള സമൂഹം ലജ്ജിച്ചു തല താഴ്ത്തണമെന്നു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വനിതാ ഫോറവും ന്യൂജഴ്സി വനിതാ ഫോറം ഭാരവാഹികളും മറ്റു പ്രമുഖ നേതാക്കളും അഭിപ്രായപ്പെട്ടു ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍, ഉദാത്തമായ സാംസ്‌കാരിക പാരമ്പര്യവും സാമൂഹിക ഉന്നതിയും അവകാശപ്പെടുന്ന കേരളസമൂഹം നമ്മുടെ പെൺകുട്ടികളുടെ സുരക്ഷക്കും ക്ഷേമത്തിനും മതിയായ പ്രാധാന്യം നൽകുന്നില്ല എന്നത് ഏറെ വേദനാജനകമാണെന്നു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വനിതാ ഫോറം പ്രസിഡന്റ് ആലിസ് ആറ്റുപുറം, ന്യൂജഴ്സി പ്രവിൻസ് പ്രസിഡന്റ് തങ്കമണി അരവിന്ദൻ, ന്യൂജഴ്സി പ്രവിൻസ് വനിതാ ഫോറം പ്രസിഡന്റ് വിദ്യ കിഷോർ എന്നിവർ അഭിപ്രായപ്പെട്ടു വനിതകൾക്ക് നേരെ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മതിയായ ശ്രദ്ധ കൊടുത്തു , ഉചിതമായ നടപടികൾ ഉടനടി കൈക്കൊള്ളണമെന്നു പി.സി.മാത്യു (അമേരിക്ക റീജിയൻ പ്രസിഡന്റ്), ജോർജ് പനക്കൽ (അമേരിക്ക റീജിയൻ ചെയർമാൻ), കുര്യൻ സഖറിയ (അമേരിക്ക റീജിയൻ സെക്രട്ടറി), ചാക്കോ കോയിക്കലേത് (അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ്), തോമസ് മൊട്ടക്കൽ (ന്യൂ ജഴ്സി പ്രൊവിൻസ് ചെയർമാൻ) ,സാബു ജോസഫ് (അമേരിക്ക റീജിയൻ എക്കണോമിക്സ് ആൻഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ്), തോമസ് എബ്രഹാം (ഡാളസ് പ്രൊവിൻസ് പ്രസിഡന്റ്), എൽദോ പീറ്റർ (ഹൂസ്റ്റൺ പ്രൊവിൻസ്) , ഫിലിപ്പ് മാരേട്ട് (അമേരിക്കൻ റീജിയൻ ട്രഷറർ) എന്നിവർ അഭിപ്രായപ്പെട്ടു ന്യൂജഴ്സി പ്രവിൻസ് വനിതാ ഫോറം പ്രതിനിധികളായ വൈസ് പ്രസിഡന്റ് സോഫി വിൽ‌സൺ, വനിതാ ഫോറം സെക്രട്ടറി ഷൈനി രാജു , ഡോ. എലിസബത്ത് മാമ്മൻ പ്രസാദ്, രുഗ്മിണി പദ്മകുമാർ , ശോഭ ജേക്കബ് , ജിനു അലക്സ് എന്നിവർ മലയാളത്തിന്റെ അഭിമാനമായ പ്രിയ നടിയുടെ നേരെയുണ്ടായ ഹീന കൃത്യത്തിൽ ദുഃഖവും അമർഷവും രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.