You are Here : Home / USA News

ഫ്‌ളവേഴ്‌സ് ടിവിയുടെ ഫിലാഡല്‍ഫിയ റീജണല്‍ മാനേജരായി ജീമോന്‍ ജോര്‍ജ് ചുമതലയേറ്റു

Text Size  

Story Dated: Friday, February 24, 2017 12:41 hrs UTC

ഫിലാഡല്‍ഫിയ: മലയാള ദൃശ്യ മാധ്യമരംഗത്ത് കുറഞ്ഞ കാലംകൊണ്ട് നൂതന സാങ്കേതികവിദ്യയിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ ഫിലാഡല്‍ഫിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ജീമോന്‍ ജോര്‍ജ് റീജണല്‍ മാനേജരായി ചുമതലയേറ്റു. നിരവധി പുതുമ നിറഞ്ഞ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയും കുടുംബ പ്രേക്ഷകരെ മുന്‍നിര്‍ത്തിയുമുള്ള പ്രോഗ്രാമുകളാണ് ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്നതെന്നും, ചാനകള്‍ക്കിടയിലെ കിടമത്സരങ്ങള്‍ക്കിടയിലും മലയാളികളുടെ മനസ്സില്‍ കടന്നുകൂടിയ ഫ്‌ളവേഴ്‌സ് ടിവി അമേരിക്കന്‍ ഐക്യനാടുകളിലും വളരെ പെട്ടെന്ന് മലയാളി മനസ്സുകളില്‍ മുഖ്യസ്ഥാനം നേടിക്കൊണ്ടിരിക്കുകയാണെന്നും, നല്ലവരായ മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ മറ്റു ചാനലുകളേക്കാള്‍ ഒരു പടികൂടി സ്ഥാനം നേടിയെടുത്ത ചാനലുകളില്‍ പ്രമുഖ സ്ഥാനം ഫ്‌ളവേഴ്‌സ് ചാനലിനാണെന്നും ബിജു സഖക്കറിയ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ) പറയുകയുണ്ടായി.

 

 

 

ചാനല്‍ മേഖലയിലെ കുലപതിയായ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ആണ് ഫ്‌ളവേഴ്‌സ് ടിവി രൂപംകൊണ്ടിരിക്കുന്നത്. ആരംഭത്തില്‍ എല്ലാ വെള്ളിയാഴ്ചയിലും (10 പി.എം. ഇ.എസ്.ടി). ശനിയാഴ്ച (7 പി.എം. ഇ.എസ്.ടി) ആണ് അമേരിക്കന്‍ ഡീംസ് എന്ന വേദിയിലൂടെ അമേരിക്കയിലെ മാത്രം പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി എച്ച്.ഡി സാങ്കേതികവിദ്യയില്‍ സംപ്രേഷണം ചെയ്യുന്നത്. മെയേഴ്‌സ് കമ്മീഷണര്‍, നോര്‍ത്താംപ്ടണ്‍ ടൗണ്‍ഷിപ്പ് ലൈബ്രറി ബോര്‍ഡ് മെമ്പര്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി കമ്മിറ്റി അംഗം തുടങ്ങി നിരവധി സാമൂഹ്യ, സാംസ്കാരിക, മാധ്യമ മേഖലയിലെ നിറസാന്നിധ്യമായ വ്യക്തിത്വത്തിന് ഉടമയായ ജീമോന്‍ ജോര്‍ജ് ആണ് ഫ്‌ളവേഴ്‌സ് ചാനലിന്റെ ഫിലഡല്‍ഫിയ ബ്യൂറോയുടെ സാരഥി. ചെറുതും വലുതുമായ ഏതു പ്രോഗ്രാമുകളും വിശ്വസ്തതയോടെയും, കൃത്യതയോടെയും കൂടിയുള്ള വാര്‍ത്താ പ്രവര്‍ത്തനമായിരിക്കും ഫ്‌ളവേഴ്‌സ് ചാനല്‍ വഴി മലയാളി സമൂഹത്തിന് വാഗ്ദാനം ചെയ്യുന്നതെന്നും, പരസ്യങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബ്യൂറോയുമായി ബന്ധപ്പെടുക. ഫ്‌ളവേഴ്‌സ് ടിവി ചാനലിന്റെ ഫിലാഡല്‍ഫിയ ബ്യൂറോയിലെ ക്യാമറാമാന്മാരായി പ്രവര്‍ത്തിക്കുന്നത് അത്യാധുനിക സാങ്കേതിക വിദഗ്ധരായ റോജീഷ് സാമുവേലും, ജിനോ ജേക്കബും ആണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: geemonflowersusa@gmail.com ജീമോന്‍ ജോര്‍ജ് (267 970 4267), റോജിഷ് സാമുവേല്‍ (267 808 1064), ജിനോ ജേക്കബ് (267 622 5031).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.