You are Here : Home / USA News

കെയ്‌റോസ് നോമ്പുകാല കുടുംബനവീകരണ ധ്യാനം ഹൂസ്റ്റണിൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, February 24, 2017 12:49 hrs UTC

ഹൂസ്റ്റൺ : വലിയനോമ്പിനൊരുക്കമായി ഹൂസ്റ്റണിൽ മാർച്ച്‌ 3 , 4 , 5 തീയതികളിൽ 'കെയ്‌റോസ്' മിനിസ്ട്രിയുടെ നേതൃത്വത്തിൽ പെസഹാ നോമ്പുകാല ധ്യാനം നടക്കും. കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്കിയാണ് ധ്യാനം. ഫാ. ആന്റിസൺ ആന്റണി , അനുഗ്രഹീത വചനപ്രഘോഷകൻ ബ്രദർ. റജി കൊട്ടാരം, ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റർ ചേരാനെല്ലൂർ, ബ്ര. ഷൈൻ തോമസ്, ബ്ര. ജെറിൻ ജൂബി തുടങ്ങിയവരാണ് കെയ്‌റോസ് ടീമിൽ ആത്മീയ വർഷമൊരുക്കുവാൻ എത്തുന്നത്.

 

ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ (1805 Avenue D, Fresno, TX 77545) ദേവാലയത്തിൽ മാർച്ച്‌ 3 , 4 , 5 (വെള്ളി- ഞായർ) തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 7 മണിവരെയാണ് ധ്യാനം. വചന ശുശ്രൂഷയും സ്തുതി ആരാധനയും, ഗാന ശുശ്രൂഷയും , രോഗ സൗഖ്യ പ്രാർഥനകളും ഉണ്ടായിരികൾക്കും. കുമ്പസാരത്തിനും പ്രത്യക സൗകര്യമുണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക് : ഫാ. അബ്രഹാം സഖറിയാ: 832 466 3153 ബബ്ലൂ ചാക്കോ: 313 617 4320 ജിസ് ജേക്കബ്‌: 863 877 6277

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.