You are Here : Home / USA News

ഫോമാ കേരളാ കൺവെൻഷൻ ഓഗസ്റ്റ് 4-ന്, ജോൺ ടൈറ്റസ് ചെയർമാൻ.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, February 24, 2017 01:16 hrs UTC

ചിക്കാഗോ: ഫോമായുട (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ) ഈ പ്രാവിശ്യത്ത കേരളാ കൺവൻഷൻ 2017 ഓഗസ്റ്റ് നാലാം തീയതി തിരുവനന്തപുരത്തുള്ള മാസ്ക്കറ്റ് ഹോട്ടലിൽ വച്ചു നടത്തുവാൻ തീരുമാനിച്ചു. കൺവൻഷൻ നയിക്കുവാനും പ്രോഗ്രാമുകൾ ആസൂത്രണം ചെയ്യുവാനുമായി, ഫോമായുടെ മുൻ പ്രസിഡന്റും, അമേരിക്കൻ മലയാളികൾക്ക് സുപരിചിതനുമായ ജോൺ ടൈറ്റസ് (ബാബു) തിരഞ്ഞെടുക്കപ്പെട്ടു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ജോൺ ടൈറ്റസ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലഘട്ടത്തിൽ, 25 വീടുകൾ നാട്ടിൽ വച്ചു നൽകുവാൻ ആരംഭിച്ച പ്രോജക്റ്റ്, പൂർത്തിയാക്കിയപ്പോൾ 39 വീടുകൾ പണിതു നൽകുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ പ്രോജക്റ്റ് പൂർത്തിയാക്കി അന്ന് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാഷ്ട്രീയ - സാമൂഹിക -  സാംസ്ക്കാരിക രംഗങ്ങളിൽ നിന്നുള്ള ഒട്ടനവധി സുഹൃദ് ബന്ധങ്ങളുള്ള അദ്ദേഹം ഫോമാ കേരളാ കൺവൻഷൻ ചെയർമാനായി വരുന്നുത് സംഘടനയ്ക്ക് ഗുണകരമാകുമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പറഞ്ഞു. അഭിവിഭക്ത ഫൊക്കാനയുടെ കൺവൻഷൻ ചെയർമാൻ, അഭിവിഭക്ത ഫൊക്കാനാ ജീവകാരുണ്യ പ്രവർത്തന ശാഖയായിരുന്ന ഫൊക്കാനാ ഫൗണ്ടേഷന്റെ ആദ്യത്തെ ചെയർമാർ, ജയ്ഹിന്ദ് ടി.വി.യുടെ ബോർഡ് മെമ്പർ, അതോടൊപ്പം ഫോമായുടെ സംപൂർണ്ണ കൺവെൻഷൻ എന്നു വിശേഷിപ്പിക്കാവുന്ന ലാസ് വേഗസ് കൺവൻഷന്റെ സമയത്ത് സംഘടനയെ നയിച്ചു, തുടങ്ങി വിവിധ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ജോൺ ടൈറ്റസ്. സിയാറ്റിലിലും ഫ്ലോറിഡയിലുമായി ഏകദേശം നാനൂറോളം ജോലിക്കാരുള്ള ബിസ്സിനസിന്റെ ഉടമ കൂടിയാണ് അദ്ദേഹം. കുസുമം ടൈറ്റസാണ് ഭാര്യ. മക്കൾ ജോബി, ജീനാ, ജൂഡി എന്നിവരാണ് മക്കൾ. ഫോമാ കേരള കൺവൻഷൻ വൻ വിജയമാക്കുവാൻ അമേരിക്കൻ മലയാളികളുടെ എല്ലാ പിൻതുണയും ഉണ്ടാകണമെന്ന് ജോൺ ടൈറ്റസ് അഭ്യർഥിച്ചു. വിനോദ് കൊണ്ടൂർ ഡേവിഡ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.