You are Here : Home / USA News

നഴ്‌സിംഗ് ലീഗല്‍ ആന്‍ഡ് എത്തിക്കല്‍ സെമിനാര്‍ മാര്‍ച്ച് 11-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 27, 2017 03:07 hrs UTC

ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയ് നഴ്‌സിംഗ് രംഗത്തെ നിയമപരവും ധാര്‍മികവുമായ വെല്ലുവിളികളേയും, അവയെ നേരിടേണ്ട രീതികളെപ്പറ്റിയും സെമിനാര്‍ നടത്തുന്നു. അമേരിക്കന്‍ ആരോഗ്യരംഗത്ത് ഉണ്ടാകുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളും, കൂടിവരുന്ന നിയമനടപടികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് ഐ.എന്‍.എ.ഐ ഇത്തരം ഒരു സെമിനാര്‍ നടത്തുവാന്‍ മുന്‍കൈ എടുക്കുന്നത്.

 

വിസ്റ്റ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിക്കുന്ന അതിപ്രഗത്ഭനും, നിയമരംഗവുമായി ഏറെ പരിചയവുമുള്ള ഡോ. പീറ്റര്‍ മക്കൂള്‍ ആണ് ക്ലാസിനു നേതൃത്വം നല്‍കുന്നത്. ചിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള നഴ്‌സുമാര്‍ ഈ അവസരം യഥാവിധം ഉപയോഗിക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള ചിക്കാഗോ മലയാളി അസോസിയേഷന്‍ ഹാളില്‍ (834, E Rand RD) മാര്‍ച്ച് 11-ന് രാവിലെ 10 മുതല്‍ 12 മണി വരേയാണ് ക്ലാസ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂസന്‍ മാത്യു (എഡ്യൂക്കേഷന്‍ ചെയര്‍) 847 708 9266, സുനീന ചാക്കോ (സെക്രട്ടറി) 847 401 1670, ബീന വള്ളിക്കളം (പ്രസിഡന്റ്) 773 507 5334.

 

വാര്‍ത്ത അയച്ചത്: ഷിജി അലക്‌സ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.