You are Here : Home / USA News

ഡാളസ്സിലെ സംഗീത സായാഹ്നം അവിസ്മരണീയമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 27, 2017 12:24 hrs UTC

ഗാര്‍ലന്റ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിച്ച സംഗീത സായാഹ്നം, അനുഗ്രഹീത ഗായകരുടെ ശ്രുതിമധുര ഗാനങ്ങളാലും, സംഗീതാസ്വദകരുടെ സമ്പന്നമാ സാന്നിധ്യം കൊണ്ടും അവിസ്മരണീയമായി. ഫെബ്രുവരി 25 ശനിയാഴ്ച വൈകിട്ട് ഗാര്‍ലന്റ് ബല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്റര്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സംഗീത സായാഹ്നത്തിലേക്ക് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു സി മാത്യു എല്ലാവരേയും സ്വാഗതം ചെയ്തു. ആയിരത്തില്‍ പരം ഫാമിലി മെമ്പര്‍ഷിപ്പുള്ള അസ്സോസിയേഷന്‍ അംഗങ്ങളുടെ ജന്മസിദ്ധമായ സംഗീത വിസ്മയത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവര്‍ഷവും സംഗീത സായാഹ്നം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. സംഗീത സായാഹ്നത്തില്‍ പങ്കെടുത്തവര്‍ പഴയ തലമുറയിലേയും, പുതിയ തലമുറയിലേയും സിനിമാ ഗാനങ്ങള്‍ ആലപിച്ചത് ഹൃദ്യമായിരുന്നു. ഹരിദാസ് തങ്കപ്പനായണ് പരിപാടികള്‍ നിയന്ത്രിച്ചത്.

 

 

ഇമ്മാനുവേല്‍ ആന്റണി, റ്റിഫനി ആന്റണി, സിനിയ സക്കറിയ, അനൂപ സാം, പ്രവീണ്‍ തോമസ്, ഫ്രാന്‍സിസ് തോട്ടത്തില്‍,തോമസ് കുട്ടി, സുകു വര്‍ഗ്ഗീസ്, ജോയി ആന്റണി, അനശ്വര്‍ മാമ്പിളി, ബേബി കൊടുവത്ത് തുടങ്ങിയ അസ്സോസിയേഷന്‍ അംഗങ്ങള്‍ ശ്രുതിമധുര ഗാനങ്ങള്‍ ആലപിച്ചപ്പോള്‍, കേരളത്തില്‍ നിന്നും അഥിതിയായി എത്തിയ ഇഗ്നേഷ്യസ് ആന്റണിയുടെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായി. 2 മണിക്കൂര്‍ നീണ്ടു നിന്ന സംഗീത സന്ധ്യ സെക്രട്ടറി റോയ് കൊടുവത്തിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു. സജി സക്കറിയ ആണ് ശബ്ദ നിയന്ത്രണ ചുമതല വഹിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.