You are Here : Home / USA News

ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടുകളി മത്സരം മാര്‍ച്ച് 11-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 28, 2017 02:30 hrs UTC

ചിക്കാഗോ: മലയാളി മനസ്സ് തൊട്ടറിഞ്ഞ സോഷ്യല്‍ ക്ലബിന്റെ നാലാമത് ചീട്ടുകളി മത്സരം 2017 മാര്‍ച്ച് 11-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചിക്കാഗോ കെ.സി.എസ് കമ്യൂണിറ്റി സെന്ററില്‍ വച്ച് (5110 എന്‍. എല്‍സ്റ്റണ്‍ ഈവ്, ചിക്കാഗോ 60630) നടത്തുന്ന ചീട്ടുകളി മത്സരത്തില്‍ 18 വയസ്സിനു മുകളിലുള്ള എല്ലാ മലയാളികളായ സ്ത്രീ- പുരുഷന്മാര്‍ക്കും പങ്കെടുക്കാവുന്നതാണ്. (മത്സരം ഫീസ് വച്ച് നിയന്ത്രിച്ചിരിക്കുന്നു) 28 ലേലം ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനു ജോമോന്‍ തൊടുകയില്‍ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും ലൂക്കാച്ചന്‍ തൊടുകയില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിനു സോഷ്യല്‍ ക്ലബ് എക്‌സിക്യൂട്ടീവ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും നല്‍കുന്നതാണ്. റെമ്മി ഒന്നാംസ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ടിറ്റോ കണ്ടാരപ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും തോമസ് കണ്ടാരപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് ജിബി കൊല്ലപ്പള്ളിയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും തോമസ് കൊല്ലപ്പള്ളിയില്‍ എവര്‍ റോളിംഗ് ട്രോഫിയും, മൂന്നാംസ്ഥാനം ലഭിക്കുന്ന വ്യക്തിക്ക് സോഷ്യല്‍ ക്ലബ് നല്‍കുന്ന 251 ഡോളറും നല്‍കുന്നതാണ്.

 

 

ഈ ടൂര്‍ണമെന്റിന്റെ കണ്‍വീനര്‍മാരായി പ്രവര്‍ത്തിക്കുന്നത് ജോസ് മണക്കാട്ടും, അഭിലാഷ് നെല്ലാമറ്റവുമാണ്. ഈ വാശിയേറിയ മത്സരത്തിലേക്ക് എല്ലാ മലയാളികളേയും ടൂര്‍ണമെന്റ് കണ്‍വീനര്‍മാരായ ജോസ് മണക്കാട്ട്, അഭിലാഷ് നെല്ലാമറ്റം, സോഷ്യല്‍ ക്ലബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി, വൈസ് പ്രസിഡന്റ് സിബി കദളിമറ്റം, സെക്രട്ടറി ജോയി നെല്ലാമറ്റം, ട്രഷറര്‍ സണ്ണി ഇണ്ടിക്കുഴി, ജോയിന്റ് സെക്രട്ടറി പ്രദീപ് തോമസ് എന്നിവരും, ഫുഡ് കമ്മിറ്റി കണ്‍വീനര്‍മാരായ ബൈജു കുന്നേല്‍, ടോമി എടത്തില്‍, ടൂര്‍ണമെന്റ് നിയന്ത്രിക്കുന്ന (ജഡ്ജ്) സൈമണ്‍ ചക്കാലപ്പടവന്‍, അലക്‌സ് പടിഞ്ഞാറേല്‍ എന്നിവര്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് കമ്മിറ്റിയംഗങ്ങളും അതുപോലെ സോഷ്യല്‍ ക്ലബിന്റെ എല്ലാ അംഗങ്ങളും ചിക്കാഗോ സോഷ്യല്‍ ക്ലബിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. അന്നേദിവസം സ്വാദിഷ്ടമായ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മണക്കാട്ട് (1 847 830 4128), അഭിലാഷ് നെല്ലാമറ്റം (1 224 388 4530), സാജു കണ്ണമ്പളളി (1 847 791 1824).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.