You are Here : Home / USA News

ഭാരവാഹികളെയും ഡാൻസ് സ്കൂളുകളെയും ഡബ്ല്യൂ. എം. സി. ആദരിച്ചു

Text Size  

Story Dated: Tuesday, February 28, 2017 02:38 hrs UTC

ഭാരവാഹികളെയും ഡാൻസ് സ്കൂളുകളെയും സ്പോണ്സര്മാരെയും ഡാലസിൽ ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ആദരിച്ചു.

 

ഡാളസ്: വേൾഡ് മലയാളി കൗൺസിലിന്റെ ഡാളസിലെ ശാഖ, സംഘടനയുടെ ഗുഡ് വിൽ അംബാസഡർ ആയ ഏലിക്കുട്ടി ഫ്രാൻസിസിനെയും മറ്റു ഡബ്ല്യൂ. എം. സി. ഭാരവാഹികളെയും സ്പോണ്സര്മാരെയും ടാലെന്റ്റ് ഷോയിൽ പങ്കെടുത്ത രണ്ടു ഡാൻസ് സ്കൂളുകളെയും ഡാളസിലെ നിറഞ്ഞ സദസ്സിൽ ആദരിച്ചു. സഘടനക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും തങ്ങൾ നൽകിയ സംഭാവനകളെ വിലയിരുത്തിയാണ് ആദരിച്ചത്. സെയിന്റ് മേരിസ് വലിയപളളി ഓഡിറ്റോറിയത്തിൽ ടാലെന്റ്റ് ഷോയോടനുബന്ധിച്ചു നടത്തിയ സമ്മേളനത്തിൽ വച്ചാണ് സ്റ്റാഫ്‌ഫോർഡ് സിറ്റി ഡെപ്യൂട്ടി മേയർ കെൻ മാത്യുവും, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോളും പ്ലാക്കുകൾ നൽകി ആദരവ് കാട്ടിയത്.

 

 

നേഴ്സ് അസോസിയേഷന്റെയും മലയാളി നേര്സുമാരുടെയും ഉന്നമനത്തിനു വേണ്ടി അഹോരാർദ്ധം പ്രവർത്തിച്ച ധീര വനിതയാണ് ഡാളസിലെ ഒരു സീനിയർ സിറ്റിസൺ കൂടിയായ ഏലിക്കുട്ടി ഫ്രാൻസിസ്. ഡാളസിലെ കൗണ്ടി ഹോസ്പിറ്റൽ പാർക്‌ലാന്റിൽ സീനിയർ സൂപ്പർവൈസർ ആയി വിരമിച്ച ഏലിക്കുട്ടി തുടർന്നും സഘടനക്കു അനുഗ്രഹമായിരിക്കട്ടെ എന്ന് മേയർ ആശംസിച്ചു. റിഥം ഓഫ് ഡാളസ് പ്രിസിപ്പൽ ഷൈനി ഫിലിപ്പ് സ്കൂളിനുവേണ്ടി പ്ലാക്കു ഏറ്റു വാങ്ങിയപ്പോൾ ബ്ലൂ ഫ്ളയിം ആര്ട്ട് പെർഫോർമേഴ്‌സിന് വേണ്ടി ക്രിസ്റ്റീന തോമസ് പ്ലാക്ക് സ്വീകരിച്ചു.

 

പ്ലാക്കുകൾ ലഭിച്ച മറ്റു നേതാ ക്കളുടെ പേരുകൾ: ബിജു തോമസ് (ലോസാൻ ട്രാവൽഉടമ), ഷിജു എബ്രഹാം സ്പെക്ട്രം ഫിനാൻഷ്യൽ, ഫിലിപ്പ് ചാമത്തിൽ (ഫോമാ പൊളിറ്റിക്കൽ ഫോറം ചെയർമാൻ), ജോസ് ഓച്ചാലിൽ (ലാനാ പ്രസിഡന്റ്), റീജിയൻ ചെയർമാൻ ജോർജ് പനക്കൽ, റെവ. എബ്രഹാം തോട്ടത്തിൽ, ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് സുധീർ നമ്പിയാർ, ഗ്ലോബൽ ബിസിനബിജു സ് ഫോറം പ്രസിഡണ്ട് തോമസ് മൊട്ടക്കൽ, ന്യൂ ജേഴ്‌സി പ്രൊവിൻസ് പ്രസിഡന്റ് തങ്കമണി അരവിന്ദൻ, ഡാളസ് ഡി. എഫ്. ഡബ്ല്യൂ പ്രസിഡന്റ് തോമസ് എബ്രഹാം, സാബു ജോസഫ് സി. പി. എ. ഇക്കണോമിക്സ് ആൻഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ്, റീജിയൻ വൈസ് ചെയർ വര്ഗീസ് കയ്യാലക്കകം, സെക്രട്ടറി രാജൻ മാത്യു, തോമസ് ചെല്ലേത് ചെയർമാൻ, അഡ്വൈസറി ചെയർമാൻ ടി. സി. ചാക്കോ, വൈസ് ചെയർ ഷേർലി ഷാജി, തോമസ് കുട്ടി കർഷക ഫോറാം, ജേക്കബ് മാലിക്കാരുകയിൽ. ഗ്ലോബൽ നേതാക്കളായ ഡോ. എ. വി. അനൂപ്, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ടി. പി. വിജയൻ, അഡ്വ. സിറിയക് തോമസ്, ജോബിൻസൺ കോട്ടത്തിൽ മുതലായവർ അസംസകൾ അറിയിച്ചു.

പ്രൊവിൻസ് പ്രസിഡന്റ് തോമസ് എബ്രഹാം സ്വാഗതവും ചെയർമാൻ തോമസ് ചെല്ലേത് നന്ദിയും പ്രാകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.