You are Here : Home / USA News

യുവധാര' മരാമണ്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, February 28, 2017 02:40 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'യുവധാര'യുടെ മാരമണ്‍ കണ്‍വന്‍ഷന്‍ വിശേഷാല്‍ പതിപ്പ് പ്രകാശനം ചെയ്തു. ഫെബ്രുവരി 13 തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് അഭി.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ അരമനയില്‍ നടന്ന ലളിതമായ ചടങ്ങില്‍ വെച്ച് അഭി.ക്രിസോസ്റ്റം തിരുമേനി 'യുവധാര' മരാമണ്‍ പതിപ്പ് പ്രകാശനം ചെയ്തു. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌ക്കോപ്പ, നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ഭദ്രാസന അസംബ്ലി അംഗവും, യുവധാര മരാമണ്‍ പതിപ്പിന്റെ ചീഫ് എഡിറ്ററുമായ ലാജി തോമസ് തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

 

 

മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത അഭി.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്കുള്ള സമര്‍പ്പണമായാണ് യുവധാര മരാമണ്‍ ലക്കം പുറത്തിറങ്ങിയത്. ടദിവ്യകാരുണ്യത്തിന്റെ ഒരു നൂറ്റാണ്ട്' എന്ന വിഷയവുമായി പ്രസിദ്ധീകരിച്ച യുവധാരയുടെ പേജുകള്‍ അഭി.തിരുമേനിയെക്കുറിച്ചുള്ള ലേഖനങ്ങളും, ഓര്‍മ്മക്കുറിപ്പുകളും, കവിതകളും ഒക്കെയായി നിറഞ്ഞിരുന്നു. യുവധാര എഡിറ്റോറിയല്‍ ബോര്‍ഡംഗം ഉമ്മച്ചന്‍ മാത്യു(കാനഡ) തയ്യാറാക്കിയ തിരുമേനിയുമായുള്ള അഭിമുഖം, അഭി.ജോസഫ് മാര്‍ ബര്‍ണ്ണബാസ് തിരുമേനിയെഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍, റവ.വിജു വര്‍ഗ്ഗീസ്, റവ.വര്‍ഗ്ഗീസ് കെ.എബ്രഹാം, റവ.മാത്യു ബേബി, റവ.ഐസക്ക് പി കുര്യന്‍, ഭദ്രാസന യുവജനസഖ്യം അംഗങ്ങള്‍ എഴുതിയ ലേഖനങ്ങള്‍, കവിതകള്‍ തുടങ്ങി ആശയ ഗംഭീരമായി പുറത്തിറങ്ങിയ യുവധാരയുടെ കോപ്പികള്‍ മാരമണ്‍ മണല്‍ പുറത്ത് സൗജന്യമായി വിതരണം ചെയ്തു. മൂന്നു വര്‍ഷം ഇപ്പോള്‍ പൂര്‍ത്തീയാക്കുന്ന ഭദ്രാസന യുവജന സഖ്യം കൗണ്‍സില്‍ പുറത്തിറക്കുന്ന പത്താമത്തെ 'യുവധാര' യാണ് ഈ വര്‍ഷം മരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കിയത്.

 

 

 

വായനയുടെ സുന്ദര നിമിഷങ്ങളെ സമ്മാനിച്ച് ഇതുവരെ പ്രസിദ്ധീകരിച്ച യുവധാരയുടെ എല്ലാ ലക്കങ്ങളും നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ ഭദ്രാസന അംഗങ്ങളില്‍ എത്തിച്ചേരുവാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഭദ്രാസന കൗണ്‍സില്‍ ചെയ്തിരുന്നു. അഭി.ഡോ.ഐസക്ക് മാര്‍ ഫീലക്‌സിനോക്‌സ് എപ്പിസ്‌ക്കോപ്പ പ്രസിഡന്റും, റവ.ഡെന്നി ഫിലിപ്പ്(ഭദ്രാസന സെക്രട്ടറി, റവ.ബിനു.സി.ശാമുവേല്‍(വൈ.പ്രസിഡന്റ്), റജി ജോസഫ്(സെക്രട്ടറി), മാത്യു തോമസ്(ട്രഷറര്‍), ലാജി തോമസ്(ഭദ്രാസന അസംബ്ലി അംഗം) എന്നിവര്‍ യുവജനസഖ്യം ഭദ്രാസന കൗണ്‍സിലിന് നേതൃത്വം നല്‍കുന്നു. യുവധാര മരാമണ്‍ പതിപ്പിന് ചീഫ് എഡിറ്ററായി ലാജി തോമസ്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ അജു മാത്യു, ഷൈജു വര്‍ഗ്ഗീസ്, കോശി ഉമ്മന്‍, ഉമ്മച്ചന്‍ മാത്യു, റോജിഷ്, സാം ശാമുവേല്‍, ബെന്നി പരിമണം എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.