You are Here : Home / USA News

ന്യുജേഴ്‌സി എക്യൂമെനിക്കല്‍ വേൾഡ് ഡേ ഓഫ് പ്രെയർ 2017 മാർച്ച് 4 ശനിയാഴ്ച

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Wednesday, March 01, 2017 11:30 hrs UTC

പാറ്റേഴ്സൺ സെന്‍റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു

 

ന്യൂജേഴ്‌സി : ലോകമൊട്ടാകെയുള്ള വിവിധ ക്രെസ്തവ സഭകളിലെ വനിതകളുടെ എക്യൂമെനിക്കൽ കൂട്ടായ്മ ആഗോള തലത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള വേൾഡ് ഡേ ഓഫ് പ്രെയർ 2017 മാർച്ച് 4 ശനിയാഴ്ച എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ന്യു ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ പാറ്റേഴ്സൺ സെന്‍റ് ജോര്‍ജ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു, ഓരോ വർഷവും ഓരോ രാജ്യങ്ങളാണ് പ്രാർഥനാ രീതികളെക്കുറിച്ചു പ്രബന്ധങ്ങൾ ചിട്ടപ്പെടുത്തുന്നത്, അതിനായി ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത് ഫിലിപ്പൈൻസിനെയാണ്, മാർച്ച് 4 ശനിയാഴ്ച ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെ ആരംഭിക്കുന്ന പ്രാർഥനാ സമ്മേളനത്തിന് സിറോ മലബാര്‍ ചിക്കാഗോ രൂപതാ മെത്രാൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് നേതൃത്വം വഹിക്കും, പ്രസിഡന്റ് റവ : ഫാദർ ജേക്കബ് ക്രിസ്ടി അധ്യക്ഷനായിരിക്കും,

 

 

 

രണ്ടു മണിക്ക് നടക്കുന്ന പ്രദക്ഷിണത്തോടു കൂടി ചടങ്ങുകൾ ആരംഭിക്കും, ന്യൂ ജേഴ്‌സിയിലെ വിവിധ സിറോ മലബാര്‍ കത്തോലിക്കാ സഭ, മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, മാര്‍ത്തോമാ സഭ, സീറോ മലങ്കര കത്തോലിക്കാ സഭ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ ദേവാലയങ്ങളിൽ നിന്നും പുരോഹിത ശ്രേഷ്ടരും അല്‌മായരും ഈ പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുക്കും, ചെയർമാൻ റവ: ഡോക്ടർ ജേക്കബ് ഡേവിഡ്, പ്രസിഡന്റ് റവ: ഫാദർ ജേക്കബ് ക്രിസ്റ്റി, ക്ലർജി വൈസ് പ്രസിഡന്റ് റവ : ഫാദർ ആകാശ് പോൾ, ലേ വൈസ് പ്രസിഡന്റ് ജേക്കബ് ജോസഫ്, ജനറൽ സെക്രട്ടറി മാത്യു എബ്രഹാം, ജോയിന്റ് സെക്രട്ടറി ഷൈജ ജോർജ് , ട്രഷറർ ഫ്രാൻസിസ് പള്ളുപ്പേട്ട , ജോയിന്റ് ട്രഷറർ എം സി മത്തായി ,പ്രോഗ്രാം കോർഡിനേറ്റർ ജൈജോ പൗലോസ് , ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ മരിയ തോട്ടു കടവിൽ, വിമൻസ് കോർഡിനേറ്റർ സ്മിത പോൾ,ജോയിന്റ് വിമൻസ് കോർഡിനേറ്റർ ഡോക്ടർ സോഫി വിൽസൺ , ക്വയർ ഡയറക്ടർ റവ : ഡോക്ടർ ജേക്കബ് ഡേവിഡ്, ക്വയർ കോർഡിനേറ്റർ നീതു ജോൺസ് ,ക്ലർജി കോർഡിനേറ്റർ റവ: ഫാദര്‍ സണ്ണി ജോസഫ്, യൂത്ത് കോർഡിനേറ്റർ സാറാ പോൾ, ഓഡിറ്റർ മേഴ്‌സി ഡേവിഡ്, മീഡിയ കോർഡിനേറ്റർ ജോസഫ് ഇടിക്കുള തുടങ്ങിയവരാണ് ഈ പ്രാർഥനാ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്. ഏവരെയും ഈ പ്രാർഥനാ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റവ: ഫാദർ ജേക്കബ് ക്രിസ്റ്റി,ജനറൽ സെക്രട്ടറി മാത്യു എബ്രഹാം എന്നിവർ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.