You are Here : Home / USA News

ബഹിരാകാശ ഒളിമ്പ്യാഡിന്റെ പ്രാഥമികതലപരീക്ഷയിൽ ഒന്നാം സ്ഥാനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 02, 2017 11:04 hrs UTC

അന്താരാഷ്ട്ര ബഹിരാകാശ ഒളിമ്പ്യാഡിന്റെ പ്രാഥമികതലപരീക്ഷയിൽ ആഷിക് ലാൽ കൃഷ്ണ, ഹിമാൻഷു, കേശവ് സക്‌സേന, ആനന്ദ് ഗോപാലകൃഷ്ണൻ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബഹിരാകാശ ശാസ്ത്ര തല്പരരായ വിദ്യാർത്ഥികൾക്കായി എഡ്യുമിത്ര ഇന്റലക്ച്യുൽ സർവീസസ് നടത്തിയ അന്താരാഷ്ട്ര ബഹിരാകാശ ഒളിമ്പ്യാഡിൽ എറണാകുളം സ്വദേശി ആഷിക് ലാൽ കൃഷ്ണ സൂപ്പർ സീനിയർ വിഭാഗത്തിലും ഛത്തീസ്‌ഗഡ്‌ സ്വദേശിയായ ഹിമാൻഷുവും നോയിഡ സ്വദേശിയായ കേശവ് സക്‌സേന യും സീനിയർ വിഭാഗത്തിലും മുംബൈ സ്വദേശിയായ ആനന്ദ് ഗോപാലകൃഷ്ണൻ ജൂനിയർ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 5 മുതൽ 12 വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടക്കുന്ന ഇൻറർനാഷനൽ സ്പേസ് ഒളിമ്പ്യാഡിന്റെ പ്രാഥമിക തലത്തിൽ സിംഗപ്പൂർ, ഒമാൻ, ബഹറിൻ, ബെൽജിയം, ലണ്ടൻ, യു.എസ്, തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികൾ ഒളിമ്പ്യാഡിൽ മാറ്റുരച്ചു. അത്യാധുനിക സോഫ്റ്റ് വെയറുകളുടെ സഹായത്താൽ നൂറുശതമാനം ഓൺലൈൻ ആയാണ് ഒളിമ്പ്യാഡിന്റെ പ്രാഥമിക തലം നടന്നത് . സാങ്കേതികതലത്തിൽ പരീക്ഷാനടത്തിപ്പ് പൂർണ വിജയമായിരുന്നു എന്ന് എഡ്യുമിത്ര മാനേജിങ് ഡയറക്ടർ സനീഷ് ചെങ്ങമനാട് അറിയിച്ചു. അവസാന ഘട്ട വിജയികൾക്ക് നാസ സന്ദർശിക്കാൻ അവസരമുണ്ട്. പരീക്ഷാഫലത്തിന്റെ വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : www.internationalspaceolympiad.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.