You are Here : Home / USA News

ജീസസ് ചലച്ചിത്രം ഗിന്നസ് ബുക്കിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 04, 2017 01:46 hrs UTC

ഒർലാന്റോ∙ ചലച്ചിത്രങ്ങളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ലഭിച്ച ചിത്രമെന്ന പദവി ജീസസ് എന്ന ചലച്ചിത്രം സ്വന്തമാക്കി. ഫ്ലോറിഡായിലെ ഒർലാന്റോയിൽ കഴിഞ്ഞ ആഴ്ച ചേർന്ന നാഷണൽ റിലിജിസ് ബ്രോഡ്കാസ്റ്റേഴ്സ് കൺവൻഷനിലാണ് ജീസസ് ചലച്ചിത്രം ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ വിവരം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടതും ജീസസ് എന്ന ചലച്ചിത്രമാണ്. 1500 ഭാഷകളിൽ ജീസസ് ചലച്ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്. എത്യോപ്യ, കെനിയ, സുഡാൻ തുടങ്ങിയ ഭാഷകളിലേക്കാണ് ജീസസ് അവസാനമായി പരിഭാഷപ്പെടുത്തി പ്രദർശനത്തിനെത്തിച്ചത്. 1979 ൽ പുറത്തിറങ്ങിയ ഈ ചിത്രം 230 രാജ്യങ്ങളിലായി 7.5 ബില്യൺ സുവിശേഷ യോഗങ്ങളിലും പ്രദർശിപ്പിക്കപ്പെട്ടതായി സമ്മേളനത്തിൽ അറിയിച്ചു. ക്രിസ്തുവിന്റെ ജീവിതം, മരണം, ഉയർത്തെഴുന്നേൽപ് തുടങ്ങിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ജീസസ് ചലച്ചിത്രത്തിന്റെ സ്വാധീനം 490 മില്യൺ ജനങ്ങളെ ക്രിസ്തുവിലേക്ക് നയിച്ചതായും ക്രിസ്തുവിനെ കുറിച്ചു ഒരിക്കൽ പോലും കേൾക്കാത്ത 323 മില്യൺ ജനങ്ങൾക്ക് ക്രിസ്തുവിനെക്കുറിച്ചു കേൾക്കുന്നതിനും ചലച്ചിത്ര മൂലം കഴിഞ്ഞിട്ടുണ്ടെന്നും യോഗത്തിൽ വിശദീകരിച്ചു. കൂടുതൽ വിവരങ്ങൾ: www.jesusfilm.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.