You are Here : Home / USA News

ഒക്‌ലഹോമയിൽ ഇന്ത്യൻ കോൺസുലേറ്റ് വീസ ക്യാമ്പ് മാർച്ച് 25 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 04, 2017 01:47 hrs UTC

തുൾസ (ഒക്‌ലഹോമ)∙ ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ഗ്രേറ്റർ തുൾസ ഹിന്ദു ടെംമ്പിളുമായി സഹകരിച്ചു ഏകദിന കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നു. 25 ന് 9.30 മുതൽ വൈകിട്ട് നാല് വരെ ഗ്രേറ്റർ തുൾസാ ഹിന്ദു ടെംമ്പിളിലാണ് വീസ, ഒസിഐ കാർഡ് ക്യാമ്പ് നടക്കുകയെന്ന് ഹൂസ്റ്റൺ കോൺസുലേറ്റിന്റെ പത്രക്കുറിപ്പിൽ അറിയിച്ചു. യുഎസ് പാസ് പോർട്ടുള്ള ഇന്ത്യൻ വംശജർ ഒസിഐ, വീസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് സമർപ്പിക്കുന്ന പൂരിപ്പിച്ച അപേക്ഷ ഫോറവുമായി ക്യാമ്പിൽ എത്തിയാൽ രേഖകൾ പരിശോധിച്ചു ഹൂസ്റ്റൺ സികെജിഎസ് ഓഫീസിലേക്ക് അയയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഒസിഐ, വീസ എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വിസ ക്യാമ്പ് നടക്കുന്ന സ്ഥലം. 16943 East 21st Street , Tulsa, Ok. 74134. കൂടുതൽ വിവരങ്ങൾക്ക്: 713 627 2034

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.