You are Here : Home / USA News

ട്രംപിന്റെ കുടിയേറ്റ നയങ്ങളും ഇന്ത്യൻ സമൂഹത്തിന്റെ ആശങ്കകളും: ചോദ്യോത്തരവേള 12 ന്

Text Size  

Story Dated: Saturday, March 04, 2017 01:49 hrs UTC

ഫിലഡൽഫിയ∙ പ്രസിഡന്റ് ട്രംപ് അധികാരമേറ്റതിനുശേഷം ഒപ്പുവച്ച, കുടിയേറ്റ നിയമങ്ങൾ സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഉണ്ടായിരിക്കുന്ന ആശങ്കകൾക്ക് അറുതി വരുത്താൻ ഫിലഡൽഫിയായിലെ ഇന്ത്യൻ സമൂഹം ഫിലഡൽഫിയായിലെ മലയാളി ഇമിഗ്രേഷൻ അറ്റോർണിയും പമ്പയുടെ സിവിക് ആന്റ് ലീഗൽ ചെയർമാനുമായ ബാബു വർഗീന്റെ നേതൃത്വത്തിൽ ചോദ്യോത്തരവേള സംഘടിപ്പിക്കുന്നു. മാർച്ച് 12 ന് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് 3:30 മുതൽ 5 വരെയാണ് പരിപാടി. സന്ദർശന വീസയിൽ അമേരിയ്ക്കയിലെത്തി സന്ദർശന കാലാവധി കഴിഞ്ഞിട്ട് ഇവിടെ തങ്ങുന്നവർ, ഗ്രീൻ കാർഡ് കൈവശമുള്ളവരുടെ അവകാശങ്ങൾ, അമേരിയ്ക്കയിലെത്തി പൗരത്വം നേടിയവരുടെ സിറ്റിസൺഷിപ്പ് നഷ്ടപ്പെടാവുന്ന കാരണങ്ങൾ, ഓസിഐ കാർഡുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ തുടങ്ങി ഇന്ത്യൻ സമൂഹത്തിന്റെ ഇമിഗ്രേഷൻ് സംബന്ധമായ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അലക്സ് തോമസ് (പ്രസിഡന്റ്), 215 850 5268, ജോൺ പണിക്കർ (ജനറൽ സെക്രട്ടറി) 215 605 5109, സുമോദ് നെല്ലിക്കാല (ട്രഷറർ), ബാബു വറുഗീസ് (അറ്റോർണി അറ്റ് ലോ) 267 872 037. ജോർജ്ജ് ഓലിക്കൽ 215 873 4365, മോഡി ജേക്കബ് 215 667 0801, സുധാ കർത്ത 267 575 7333, ഫീലിപ്പോസ് ചെറിയൻ 215 605 7310

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.