You are Here : Home / USA News

മാത്യു മർത്തോമയ്ക്ക് കുറ്റ വിമുക്തനാകാൻ അവസരം നൽകി കോടതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, March 04, 2017 01:51 hrs UTC

ന്യുയോർക്ക്∙ ഇന്ത്യൻ അമേരിക്കൻ വംശജനും എസ്എസി കാപിറ്റൽ അഡ് വൈസേഴ്സ് പോർട്ട് പോളിയോ മാനേജരുമായിരുന്ന മാത്യു മർത്തോമയ്ക്ക് കുറ്റ വിമുക്തനാകാൻ കോടതി മറ്റൊരവസരം കൂടി നൽകി. മെയ് 9 ന് കോടതി വീണ്ടും വാദം കേൾക്കും. യുഎസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസാണ് (മൻഹാട്ടൻ) മർത്തോമയ്ക്ക് മറ്റൊരു വിചാരണയ്ക്കുള്ള അവസരം നൽകുന്നതിന് ഉത്തരവിട്ടത്. 2008 ൽ അൾസൈമേഴ്സ് ഡ്രഗ്ഗിനെക്കുറിച്ചുള്ള രഹസ്യം ഉല്പാദകരായ ഇലെൻ കോർപറേഷനിൽ നിന്നും ചോർത്തിയെടുത്ത് എസ്എസി കമ്പനി 275 മില്യൺ ഡോളർ ലാഭം ഉണ്ടാക്കി എന്നതാണ് കമ്പനി മാനേജരായിരുന്നു മാത്യു മർത്തോമായുടെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം.

 

കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2014 സെപ്റ്റംബറിൽ 9 വർഷത്തെ തടവിന് ശിക്ഷിച്ചു. ഇൻസൈഡർ ട്രേഡിങ്ങിന് ആദ്യമായാണ് ദീർഘകാല തടവുശിക്ഷ കോടതി വിധിച്ചത്. 2015 ൽ മർത്തോമ അപ്പീൽ നൽകിയിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി മാത്യു മർത്തോമായുടെ ശിക്ഷ നില നിൽക്കുമെന്ന് ഉത്തരവിട്ടു. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസിൽ കോടതി വീണ്ടും ഒരു അവസരം നൽകിയത് പ്രതീക്ഷയുണർത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.