You are Here : Home / USA News

ഫിലഡൽഫിയയിൽ വ്യക്തിത്വവികസന പരിശീലനപരിപാടിക്കു ഉജ്വല തുടക്കം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Saturday, March 04, 2017 01:53 hrs UTC

ഫിലഡൽഫിയ∙ സെന്റ് തോമസ് സിറോ മലബാർ ഫൊറോനാപള്ളി മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ 12 വരെ ക്ലാസുകളിലെ സിഡിഡി. കുട്ടികൾക്കായി അഞ്ചു മാസം നീണ്ട ുനിൽക്കുന്ന വ്യക്തിത്വവികസന തീവ്രപരിശീലന കോഴ്സ് (എക്സൽസിയർ പ്രോഗ്രാം) ഫെബ്രുവരി 11 മുതൽ ആരംഭിച്ചു. കുട്ടികളെ വേണ്ട രീതിയിൽ വാർത്തെടുക്കുക എന്നതിലുപരി അവരുടെ വ്യക്തിജീവിതത്തിൽ അനുഭവപ്പെടാൻ സാധ്യതയുള്ള വെല്ലുവിളികൾ സധൈര്യം നേരിടുന്നതിനുള്ള കാര്യപ്രാപ്തിയും ഈ കോഴ്സിലൂടെ സംഘാടകർ ലക്ഷ്യമിടുന്നു. വിവിധ വിഷയങ്ങളെ ആധാരമാക്കിയുള്ള കോച്ചിംഗായിരിക്കും എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച്ചകളിലുള്ള ഈ കോഴ്സിലൂടെ ലഭിക്കുക. ജോസ് തോമസ്, മെർലിൻ അഗസ്റ്റിൻ എന്നിവരാണു പ്രോഗ്രാം കോർഡിനേറ്റർമാർ. കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ മുൻ പബ്ലിക് റിലേഷൻസ് ഓഫിസറും, ഇപ്പോൾ ന്യൂയോർക്ക് പബ്ലിക് സ്കൂളിൽ അധ്യാപകനുമായ ജയിംസ് ജോസഫും കോച്ചിംഗിന്റെ ഭാഗമാവും. പ്രഗൽഭരായ ട്രെയിനർമാരുടെ തീവ്ര പരിശീലനത്തിൽ കുട്ടികൾ വിവിധ മേഖലകളിൽ കരുത്താർജിക്കും . എക്സൽസിയർ പ്രോഗ്രാമിന്റെ ആദ്യബാച്ചിൽ 40 കുട്ടികൾ രജിസ്റ്റർ ചെയ്തു പരിശീലനം നേടുന്നു. പരിശീലനപരിപാടിയുടെ ആദ്യബാച്ചിന്റെ ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി ഭദ്രദീപം തെളിച്ച് നിർവഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.