You are Here : Home / USA News

KEAN 2017 പ്രവർത്തനോൽഘാടനവും ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിങ്ങും

Text Size  

Story Dated: Sunday, March 05, 2017 01:51 hrs UTC

KEAN 2017 പ്രവർത്തനോൽഘാടനവും ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിങ്ങും പദ്മശ്രീ ഡോ: സോമസുന്ദരൻ ഉത്‌ഘാടനം ചെയ്തു

 

. ന്യൂയോർക്ക് : നാനോ ടെക്‌നോളജിയിൽ പുതിയ തലമുറ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പദ്മശ്രീ ഡോ: പോനിശേരിൽ സോമസുന്ദരൻ. കേരള എന്‍ജിനീയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ (KEAN) പുതിയ കമ്മിറ്റിയുടെ പ്രവർത്തനോൽഘാടനവും ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിങ്ങും ഫെബ്രുവരി 25ന് ന്യൂ യോർക്കിൽ ക്യുഎൻസിലുള്ള രാജധാനി റസ്റ്റാറെന്റിൽ വച്ച് ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെയുടെ ടെക്‌നോളജിയാണ് നാനോ, അതിനായി പുതിയ തലമുറയെ ശക്തരാക്കുവാൻ രക്ഷകർത്താക്കളും അവർ ഉൾപ്പെടുന്ന കീൻ പോലെയുള്ള സംഘടനകളും ശ്രമിക്കണം. എൻജിനീയറിങ് ബിരുദം നേടി ഇവിടെ വന്നു വിവിധ എൻജിനീയറിങ് രംഗംങ്ങളിൽ പ്രവർത്തിക്കുമ്പോൾ സമൂഹത്തിനു നന്മ നല്കാൻ സാധിക്കുന്ന പ്രവർത്തനങ്ങൾ ആയിരിക്കണം നടത്തേണ്ടത്. സമൂഹത്തിനു നൽകുക മറിച്ചു സമൂഹത്തിൽ നിന്ന് ഒന്നും നാം പ്രതീക്ഷിക്കുകയുമരുത്. സേവനത്തിൽ മാത്രമായിരിക്കണം നമ്മുടെ ശ്രദ്ധ.

 

 

കീൻ ചാരിറ്റി രംഗത്തു നൽകുന്ന സംഭാവനകൾ അമേരിക്കയിലെ മറ്റു സംഘടനകൾ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീനിന്റെ ഹോണററി മെമ്പർഷിപ്പ് പദ്മശ്രീ ഡോ:പൊനിശേരിൽ സോമസുന്ദരത്തിനു നൽകി ആദരിച്ചു. മിനറൽ എൻജിനീയറിങ്ങിൽ തനതായ സംഭാവനകൾ നല്കുകയും ഭാരതത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പദ്മശ്രീയും തന്റെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്തതിലുള്ള ആദരവായിട്ടാണ് സംഘടനയുടെ ഹോണററി അംഗത്വം അദ്ദേഹത്തിന് നലകിയത്‌. ക്യുഎൻസ് ലോങ്ങ് ഐലൻഡ് റീജിയൻറെ വൈസ് പ്രെസിഡന്റായ ജോർജ് ജോണിന്റെ ആമുഖത്തോടുകൂടി തുടങ്ങിയ മീറ്റിംഗ് പുതിയതായി അധികാരം ഏറ്റെടുത്ത പ്രസിഡന്റ് എല്‍ദോ പോള്‍ മുഖ്യ പ്രഭാഷണം നടത്തി. തന്നെ കീനിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്ത എല്ലാ അംഗങ്ങൾക്കും അഭ്യുദയ കാംഷികൾക്കും അദ്ദേഹം നന്ദി അറിയിച്ചു. സംഘടനാ ചെയുന്ന ഏറ്റവും വലിയ പ്രവർത്തനം കേരളത്തിലെ നിർധനരായ എൻജിനീയർ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർ ഷിപ്പ് ഏറ്റവും വലിയ വിദ്യാഭ്യാസ ചാരിറ്റി ആണ്.

 

 

തുടർന്നും കൂടുതൽ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്നും, എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിന് കുട്ടികളിൽ അഭിരുചി വരുത്തുന്നതിന് സെമിനാറുകളും വെബിനാറുകളും സംഘടിപ്പിക്കുകയും, കീനിൻറെ പ്രവർത്തങ്ങൾ മറ്റുള്ളവരിൽ എത്തിക്കുന്നതിനായി എല്ലാ മാസവും ന്യൂസ് ലെറ്റർ പുബ്ലിക്കേഷൻ ഇറക്കാൻ തുടങ്ങുമെന്നും. ഇതിനായി സംഘടനാ പ്രവർത്തനങ്ങൾ ഏകീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു . സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുകയും കീനിന്റെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് അമേരിക്കൻ മലയാളി സംഘടനകളിലെ ഏറ്റവും വലിയ സ്കോളർഷിപ്പാക്കി മാറ്റുമെന്നും ജനറല്‍ സെക്രട്ടറിയായി ചുമതല ഏറ്റ മനോജ് ജോൺ പറഞ്ഞു. ചടങ്ങിൽ സ്വാഗത ആശംസിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ സജീവ പ്രവർത്തക പ്രീതാ നമ്പ്യാർ മുഖ്യ അഥിതി പദ്മശ്രീ ഡോ:പൊനിശേരിൽ സോമസുന്ദരത്തിനെ സദസിനു പരിചയപ്പെടുത്തി.

 

 

വിവരങ്ങൾ ഏറ്റവും അടുത്ത നിമിഷങ്ങളിൽ ജനങ്ങളിൽ എത്തിക്കുന്നതിനായി സംഘടനാ വെബ്‌സൈറ്റ് കൂടുതൽ പരിഷ്കരിക്കുന്ന പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നതായി പുതിയ ട്രഷററാർ നീന സുധീർ പറഞ്ഞു. എഞ്ചിനീയറിങ് രംഗത്തു പുതിയ തലമുറയെ ആകർഷിക്കുകയും സംഘടനയുടെ ഭാഗമാകുവാൻ പുതിയ തലമുറയെ പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് ട്രസ്റ്റി ബോർഡ് ചെയര്മാൻ ഗ്രിഗറി അറിയിച്ചു. പുതിയ മമ്മിറ്റിക്കു ആശംസകൾ അർപ്പിച്ചു വൈസ് പ്രസിഡന്റായി കോശി പ്രകാശ്, ചാരിറ്റി കമ്മിറ്റി ചെയര്മാൻ മാർട്ടിൻ വർഗീസ്, പ്രൊഫഷണൽ അഫ്ഫയെര്സ് ചെയര്മാൻ ജൈസൺ അലക്സ്, സ്റ്റുഡന്റസ് ഔട്ട് റീച് ചെയര്മാൻ ഷാജി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റായി കോശി പ്രകാശ്, ജോയിന്റ് സെക്രട്ടറിയായി നോബിള്‍ വര്‍ഗീസ്, ജോയിന്റ് ട്രഷററായി ദീപു വര്‍ഗീസ്, റീജനല്‍ വൈസ് പ്രസിഡന്റുമാരായി മെറി ജേക്കബ് (റോക് ലന്‍ഡ് / വെസ്റ്റ്‌ചെസ്റ്റര്‍ ഏരിയ), സോജിമോന്‍ ജയിംസ് (ന്യൂ ജേഴ്‌സി), ജോര്‍ജ് ജോണ്‍ (ക്വീന്‍സ് /ലോംഗ് ഐലന്‍ഡ്) ട്രസ്റ്റിബോര്‍ഡ് മെമ്പറായി റെജി മോന്‍ ഏബ്രഹാം, ഓഡിറ്ററായി മനോജ് അലക്‌സ് എന്നിവരും ചുമതലയേറ്റു.

 

 

അജിത്ചിറയില്‍ എക്‌സ് ഒഫിഷ്യോ അംഗമായിരിക്കും. സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, സുതാര്യമാക്കുന്നതിനും വിവിധ സബ്കമ്മിറ്റികൾക്ക് രൂപം നൽകി യിട്ടുണ്ട്. ചെയര്‍പേഴ്‌സണ്‍മാരായി ജയ്‌സണ്‍ അലക്‌സ് (പ്രൊഫഷണല്‍ അഫയേഴ്‌സ്), മാര്‍ട്ടിന്‍ വര്‍ഗീസ് (സ്‌കോളര്‍ഷിപ്പ് /ചാരിറ്റി), ഷാജി കുര്യാക്കോസ് (സ്റ്റുഡന്റ് ഔട്ട്‌റീച്ച്), ലിസി ഫിലിപ്പ് (ജനറല്‍ അഫയേഴ്‌സ്), മാലിനി നായര്‍ (സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍), ജിജി ഫിലിപ്പ് (ന്യൂസ് ലെറ്റര്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ്), പ്രീതാ നമ്പ്യാർ (പബ്ലിക് റിലേഷന്‍സ്) എന്നിവരെ ചുമതലപ്പെടുത്തി. പുതിയ കമ്മിറ്റിയുടെ പുതിയ പദ്ധതികളുമായി മുന്നോട്ടു പോകുന്നതോടൊപ്പം ഈ വർഷം കൂടുതൽ എഞ്ചിനീയറിംഗ് പഠിക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ് നൽകുവാൻ സംഘടനാ പ്രതിജ്ഞാബദ്ധമാണെന്ന് നന്ദി അറിയിച്ച ജോയിന്റ് സെക്രട്ടറി നോബിൾ വര്ഗീസ് പറഞ്ഞു. ചടങ്ങിന് മാറ്റുകൂട്ടുവാൻ വിവിധ കലാപരിപാടികളും നടന്നു. ഒമ്പതാം വര്‍ഷം പിന്നിടുന്ന കീന്‍ 501 C (3) അംഗീകാരമുള്ള സംഘടനയാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൽ അറിയുവാനും കീനിന്റെവിദ്യാഭ്യാസ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാൻ താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന ഭാരവാഹികളുടെ നമ്പറുകളില്‍ ബന്ധപ്പെടുക.

എല്‍ദോ പോള്‍: 201 370 5019

മനോജ് ജോണ്‍: 917 841 9043

നീന സുധീര്‍ : 732 789 8262

കെ ജെ ഗ്രിഗറി : 914 636 8679

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.