You are Here : Home / USA News

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ്: ഫാ. ജോസഫ് പുത്തെന്‍പുരയില്‍ പങ്കെടുക്കും

Text Size  

Story Dated: Tuesday, March 07, 2017 11:29 hrs UTC

ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുടുംബ നവീകരണ സെമിനാര്‍ നയിക്കുവാന്‍ ഫാ. ജോസഫ് പുത്തെന്‍പുരയിലും എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ സെമിനാര്‍ നയിക്കുവാന്‍ എത്തുന്ന ഫാ. ജോസഫ് പാംപ്ലാനിക്ക് പുറമെയാണ് പ്രശസ്ത വചന പ്രഘോഷകനും ലോകമെമ്പാടും നിരവധി ധ്യാനങ്ങളും സെമിനാറുകളും നര്‍മ്മത്തില്‍ ചാലിച്ച് നടത്തിക്കൊണ്ടു പേരെടുത്ത കപ്പൂച്ചിന്‍ വൈദീകനായ ഫാ. ജോസഫ് പുത്തെന്‍പുരയില്‍ എത്തുന്നത്. ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിലും ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ദൈവാലയത്തിലുമായി നടത്തപെടുന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കുമായി നിരവധി പരിപാടികളാണ് ക്രമീകരിച്ചുകൊണ്ടിരിക്കുന്നത്.

 

 

 

എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി. കുര്‍ബ്ബാനയോടെ ആരംഭിച്ച്, ഉച്ച വരെ കുടുംബ നവീകരണ പ്രഭാഷണങ്ങളും, ഉച്ച കഴിഞ്ഞു കുടുംബ ജീവിതവും യുവജനങ്ങളുടെയും കുട്ടികളുടെയും പരിശീലനവും ആസ്പദമാക്കി സെമിനാറുകളും, വൈകുന്നേരങ്ങളില്‍ ഇടവകളുടെയും മിഷനുകളുടെയും നേതൃത്വത്തില്‍ ബൈബിള്‍ അധിഷ്ഠിതവും, ക്‌നാനായ പാരമ്പര്യങ്ങളില്‍ അധിഷ്ഠിതവുമായ കലാ പരിപാടികളുമായി രാത്രി 9 മണിയോടെ സമാപിക്കുന്ന രീതിയിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്‌നാനായ സമുദായത്തെ സംബന്ധിച്ചും, സഭാത്മകമായ കുടുംബ നവീകരണത്തെ സംബന്ധിച്ചും, യുവജന വര്‍ഷവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തില്‍, കുടുംബങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും സഭയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകര്‍ന്നു നല്‍കുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്‌നാനായ റീജിയന്റെ ഫാമിലി കോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഫാമിലി കോണ്‍ഫ്രന്‍സ് സംബന്ധിച്ച്

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ഫാ. തോമസ് മുളവനാല്‍ : 310 709 5111 ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254 ഫാ. ബോബന്‍ വട്ടംപുറത്ത് :773 934 1644 ടോണി പുല്ലാപ്പള്ളി: 630 205 5078

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.