You are Here : Home / USA News

നായര്‍ മഹാമണ്ഡലം പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, March 08, 2017 12:27 hrs UTC

ന്യൂജേഴ്‌സി : അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണസമിതി മാര്‍ച്ച് പത്തിന് അധികാരമേല്‍ക്കുമെന്നു ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു .നോര്‍ത്ത് ബ്രന്‍സ്വിക്കിലുള്ള മിര്‍ച്ചി റെസ്‌റ്റോറന്റില്‍ ആ ദിവസം വൈകിട്ട് ഏഴു മണിക്കാണ് ചടങ്ങു നടക്കുക. പ്രേത്യേകം ക്ഷണിതാക്കളും ,വിശിഷ്യതിഥികളും നായര്‍ മഹാമണ്ഡലം ഭാരവാഹികളും കുഡ്‌സുംബാംഗങ്ങളും പങ്കെടുക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങാണ് നടക്കുന്നത് .ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് സാമുദായിക കൂട്ടായ്മ ആയ നായര്‍ മഹാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നായര്‍ സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നു . പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടെ, അതുവരേയ്ക്കും കേരളത്തിലെ ഒരു പ്രബലശക്തിയായിരുന്ന നായര്‍ സമുദായം സാമൂഹികമായി പിന്തള്ളപ്പെട്ടിരുന്ന, സാമ്പത്തികമായി അങ്ങേയറ്റം അധഃപതിച്ചിരുന്ന ഒരു വിഭാഗമായി മാറിയിരുന്നു.പല ഉപജാതികളായി വിഭജിക്കപ്പെട്ടിരുന്ന ഒരു സമുദായമായിരുന്നു അത്.

 

 

ഇത്തരം ഭിന്നിപ്പുകള്‍ക്കു പുറമേ, കാലഹരണപ്പെട്ട പല അനാചാരങ്ങളേയും മുറുകെപ്പിടിച്ചിരുന്നതായിരുന്നു ഈ അധഃപതനത്തിനു കാരണം. ഇത്തരം ഒരു സാഹചര്യത്തിലാണ് നായര്‍ സമുദായത്തില്‍ ജനിച്ച സന്യാസിയും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്ന ചട്ടമ്പി സ്വാമികള്‍ സ്വസമുദായത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു്. നായന്മാരുടെ സാമൂഹികാവബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടു് സ്വന്തം സമുദായത്തിലെ അനാചാരങ്ങളെക്കുറിച്ചു് അവരെ ബോധവല്‍ക്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതിനെത്തുടര്‍ന്നു് 1090 തുലാം 15-ന് (1914 ഒക്ടോബര്‍ 31) പതിനാലു യുവാക്കന്മാര്‍ ചങ്ങനാശ്ശേരിയില്‍ ഒത്തുകൂടി. മന്നത്തു പത്മനാഭന്റെനേതൃത്വത്തില്‍ ഈ യോഗം രൂപീകരിച്ച സംഘടനയാണു് നായര്‍ സമുദായ ഭൃത്യജനസംഘം. പൂനെയില്‍ അക്കാലത്തു് ഗോപാലകൃഷ്ണ ഗോഖലെസ്ഥാപിച്ചിരുന്ന 'സര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി' എന്ന സംഘടനയുടെ അതേ ചുവടു പിടിച്ചായിരുന്നു ഈ സംഘടനയുടേയും രൂപീകരണം. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്‌സ്മാന്‍ സ്കൂളിലെ അദ്ധ്യാപകനായിരുന്ന കെ. കേളപ്പന്‍ അതിന്റെ ആദ്യത്തെ പ്രസിഡന്റും മന്നത്തു പത്മനാഭന്‍ സെക്രട്ടറിയുമായി സ്ഥാനമേറ്റു. അതികം താമസമില്ലാതെ, നായര്‍ സര്‍വ്വീസ് സൊസൈറ്റി അതിശക്തമായൊരു സംഘടനയായി മാറി. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നായര്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നു . അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ എസ് എസ് ന്യൂജേഴ്‌സി നായര്‍ മഹാമണ്ഡലം എന്ന പേരില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രധാനമായും കേരളത്തിന്റെ ഓണം,വിഷു,കാര്‍ത്തിക തുടങ്ങിയ ആഘോഷങ്ങള്‍ അമേരിക്കയിലും സംഘടിപ്പിക്കുക കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക തുടങ്ങി നിരവധി കര്‍മ്മ പരിപാടികള്‍ ആണ് നായര്‍ മഹാമണ്ഡലം സംഘടിപ്പിച്ചിട്ടുള്ളത് .അതിന്റെ തുടര്‍ച്ചയാണ് മാര്‍ച്ചു പത്തിന് പുതിയ ഭരണ സമിതി അധികാരമേല്‍ക്കുന്നതോടെ നടക്കുക എന്ന് ചെയര്മാന് മാധവന്‍ ബി നായര്‍ അറിയിച്ചു. സുനില്‍ നമ്പ്യാര്‍ പ്രസിഡന്റും , രഞ്ജിത്ത് പിള്ള സെക്രട്ടറിയും , സുജാത നമ്പ്യാര്‍ ട്രഷറര്‍ ആയും വിപുലമായ കമ്മിറ്റിയാണ് അധികാരമേല്‍ക്കുന്നത് .അന്ന് മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി ഒഎന്‍വി കുറിപ്പിനോടുള്ള ആദരം അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നിത്യ ഹരിത ഗാനങ്ങള്‍ ന്യൂജേഴ്‌സിയിലെ പ്രമുഖ ഗായകര്‍ ആലപിക്കുന്ന ഗാന സന്ധ്യയും,നൃത്ത സന്ധ്യയും നടക്കും .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.